Malayalam Breaking News
ബിഗ് ബോസ് ഹൗസ് വിജയി ആകാന്‍ യോഗ്യന്‍ സാബു മോന്‍ മാത്രം! ബാക്കി 5 പേരും ഫൈനലില്‍ എത്തിയത് കള്ളക്കളിയിലൂടെയും ഒത്തുകളിയിലൂടെയും….. പേളി ഉള്‍പ്പെടെ ഉള്ളവരുടെ കള്ളക്കളികള്‍ പുറത്ത്!
ബിഗ് ബോസ് ഹൗസ് വിജയി ആകാന്‍ യോഗ്യന്‍ സാബു മോന്‍ മാത്രം! ബാക്കി 5 പേരും ഫൈനലില്‍ എത്തിയത് കള്ളക്കളിയിലൂടെയും ഒത്തുകളിയിലൂടെയും….. പേളി ഉള്‍പ്പെടെ ഉള്ളവരുടെ കള്ളക്കളികള്‍ പുറത്ത്!
ബിഗ് ബോസ് ഹൗസ് വിജയി ആകാന്‍ യോഗ്യന്‍ സാബു മോന്‍ മാത്രം! ബാക്കി 5 പേരും ഫൈനലില്‍ എത്തിയത് കള്ളക്കളിയിലൂടെയും ഒത്തുകളിയിലൂടെയും….. പേളി ഉള്‍പ്പെടെ ഉള്ളവരുടെ കള്ളക്കളികള്‍ പുറത്ത്!
ബിഗ് ബോസ് ഹൗസ് വിജയിയെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സാബു മോന്‍, പേളി മാണി, അതിദി, അരിസ്റ്റോ സുരേഷ്, ഷിയാസ്, ശ്രീനിഷ് എന്നീ ആറ് മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലയിലെത്തി നില്‍ക്കുമ്പോള്‍ ശക്തരായ മത്സരാര്‍ത്ഥികളെല്ലാം ഇതിനോടകം തന്നെ പുറത്തു പോയിരിക്കുകയാണ്. രഞ്ജിനി ഹരിദാസ്, ശ്വേതാ മേനോന്‍, അനൂപ് ചന്ദ്രന്‍, ബഷീര്‍, അര്‍ച്ചന സുശീലന്‍ തുടങ്ങിയവര്‍ ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ കള്ളക്കളികളും ഒത്തുകളും കാരണം ഇവരെല്ലാം ഗ്രാന്‍ഡ് ഫിനാലെ കാണാതെ പുറത്തുപോയി.
ആറു പേരുമായി അവശേഷിക്കുന്ന ബിഗ് ബോസ് ഹൗസില്‍ ഫൈനലില്‍ എത്താന്‍ ആകെ യോഗ്യതയുള്ളത് സാബു മോന് മാത്രമാണ്. ഇത് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്ന കാര്യമാണ്. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായവരും ഇതുതന്നെയാണ് പറയുന്നത്. ഏറ്റവും ഒടുവിലായി പുറത്തുപോയ അര്‍ച്ചന സുശീലന്റെയും അഭിപ്രായം ഇതു തന്നെയാണ്. നിലവില്‍ സാബു മോന് മാത്രമാണ് ബിഗ് ബോസ് ഹൗസിലെ വിജയി ആകാന്‍ യോഗ്യതയുള്ളതെന്ന് അര്‍ച്ചന തുറന്നു പറഞ്ഞു. അതേസമയം ബിഗ് ബോസ്സില്‍ നിലവില്‍ രണ്ടു ശക്തരായ മത്സാര്‍ത്ഥികള്‍ ഉണ്ടെന്നും അത് പേളിയും സാബുവുമാണെന്നും അര്‍ച്ചന പറയുന്നു. പേളിയും സാബുവും ഒരു നേര്‍രേഖയുടെ രണ്ടറ്റങ്ങളാണെന്നും പേളിക്ക് വീട്ടുകാരെ ഉപയോഗിച്ച് മുന്നോട്ട് പോകാനും വിക്ടീം പ്ളേ ഗെയിം കളിക്കാനും അറിയാമെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍ സാബു ചേട്ടന്‍ നില്‍ക്കുന്നത് ഫെയര്‍ പ്ളേയുടെയും മനുഷ്യത്വത്തിന്റെയും വശത്താണെന്നും തന്നെ സംബന്ധിച്ചിടത്തോളം തന്റെ ബിഗ് ബോസ് സാബു ചേട്ടനാണെന്നും കാരണം ആ വീടിനെ വീടായി നിലനിര്‍ത്തുന്നത് മൂപ്പരാണെന്നും ഒട്ടും സെല്‍ഫിഷ് അല്ലാത്ത ഒരു മനുഷ്യന്‍ അവിടെയുണ്ടെങ്കില്‍ അത് സാബു ചേട്ടനാണെന്നും അര്‍ച്ചന വ്യക്തമാക്കി.
സാബുവിന് ഗെയിം ജയിക്കുക, ഫിനാലെയില്‍ എത്തുക എന്നതിനേക്കാള്‍ ഇഷ്ടം ചെയ്യുന്നതെല്ലാം രസകരമാക്കി ചെയ്യുക, വീടിനു അനക്കം വെപ്പിക്കുക, എല്ലായിടത്തും ഒരു എന്റര്‍ടെയ്ന്‍മെന്റ് ഫാക്ടര്‍ കൊണ്ട് വരിക, എന്നതൊക്കെയാണെന്നും അര്‍ച്ചന പറയുന്നു. സാബുചേട്ടന്‍ ഇല്ലെങ്കില്‍ അതൊരു ചത്ത വീടായി പോയേനെ. ചിലര്‍ മൂലക്കിരുന്നു പ്രേമിക്കും. വേറെ ചിലര്‍ അവിടെയും ഇവിടെയും കിടക്കും. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കും. സാബുചേട്ടനാണ് എല്ലാവരെയും കൂട്ടിയിണക്കി അതൊരു വീടായി നിലനിര്‍ത്തുന്നത്. പുള്ളി ഗെയിം കളിക്കുന്നില്ല എന്നതല്ല അതിന്റെ അര്‍ഥം. ഡീസന്റ് ആയി ഗെയിം കളിക്കുന്നു എന്നാണ്. സാബു ചേട്ടന്‍ ആണ് എല്ലാം കൊണ്ടും വിജയിയാവാന്‍ യോഗ്യന്‍. എന്റെ മാത്രമല്ല ആ വീടിന്റെ തന്നെ ബിഗ് ബോസാണ് സാബു ചേട്ടന്‍. സാബു ചേട്ടന്‍ കളിയ്ക്കാന്‍ ഗ്രൂപ്പ് ഉണ്ടാക്കാറില്ല. പുള്ളിയുടെ രസത്തിനും വീടിനെ ജീവന്‍ വയ്പ്പിക്കാനുമൊക്കെയാണ് ഗ്രൂപ്പ് ഉണ്ടാക്കുന്നതെന്നും അര്‍ച്ചന പറയുന്നു.
സാബു ചേട്ടന്‍ ഒത്തു കളിക്കാറില്ല, എലിമിനേഷനും നോമിനേഷനും ചര്‍ച്ച ചെയ്യാറില്ല. ആരെയും വ്യക്തിപരമായി ആക്രമിക്കില്ല, വ്യക്തിപരമായ കാരണത്തിന്റെ പേരില്‍ ആരെയും നോമിനേറ്റ് ചെയ്യാറുമില്ല. നല്ല അറിവാണ് എല്ലാത്തിനെ കുറിച്ചും. എല്ലാത്തിലുമുപരി ഒരു പോസിറ്റിവ് മനുഷ്യനാണ്. എല്ലാത്തിനെക്കുറിച്ചും പുള്ളിക്ക് വളരെ പോസിറ്റിവ് ആയ ഒരു കാഴ്ചപ്പാടുണ്ട്. ബിഗ് ബോസ് വിജയിക്കാന്‍ വേണ്ടി എന്ത് തറ കളിയും കളിക്കാന്‍ പുള്ളിക്കാവില്ല. സാബു ചേട്ടനൊന്നും ഒരു പരിധിയില്‍ കൂടുതല്‍ ഒരു കാര്യത്തിലും തരാം താഴാന്‍ പറ്റില്ല. ബിഗ് ബോസ് ഫിനാലെയില്‍ എത്താന്‍ യോഗ്യരായ രണ്ടു മത്സരാര്‍ത്ഥികള്‍ രഞ്ജിനിയും സാബു ചേട്ടനുമാണ്. അത് കഴിഞ്ഞാല്‍ പേളി. പേളി വളരെ ഇന്‍ സെക്യുര്‍ ആയ ഒരാളാണ്. എനിക്ക് പേളിയില്‍ നിന്നും ഒന്നും പഠിക്കാനോ പകര്‍ത്താനോ ഇല്ലെന്നും അര്‍ച്ചന തുറന്നു പറഞ്ഞു.
എന്നാല്‍ സാബു ചേട്ടനില്‍ നിന്നും കണ്ടു പഠിക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. പുള്ളി ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി, മനുഷ്യത്വം, പരിഗണന, അറിവ്, ഡീസന്റ് പ്ളേ തുടങ്ങി നിരവധി കാര്യങ്ങള്‍. അവിടെ ആരുടെയെങ്കിലും മുഖത്ത് നോക്കി നട്ടെല്ലുയയര്‍ത്തി എന്തെങ്കിലും സംസാരിക്കാന്‍ കെല്‍പ്പുള്ള ഏക മനുഷ്യന്‍ സാബു ചേട്ടനാണ്. എനിക്ക് അവസാനമായപ്പോഴേക്കും സാബു ചേട്ടനോട് നല്ല അടുപ്പമായി. വളരെ ജെനുവിന്‍ ആണ് പുള്ളി എന്നതാണ് അതിനു കാരണം. അതേസമയം കുരുത്തക്കേടിന്റെ ഉസ്താദുമാണ്… വീടിനെ ഉണര്‍ത്തി നിര്‍ത്താനാണ് ആ കുരുത്തക്കേടുകളൊക്കെ ചെയ്യുന്നത്. സാബുവും പേളിയും അല്ലാത്ത ഫിനാലെയില്‍ എത്തിയ ആരും അവിടെ വിജയിയാവാന്‍ യോഗ്യരാണെന്നു താന്‍ കരുതുന്നില്ലെന്നും അര്‍ച്ചന പറയുന്നു. ശ്രീനി പേളിയെ പ്രേമിച്ചതു കൊണ്ടും സുരേഷേട്ടന്‍ ഇമോഷണല്‍ കളിയൊക്കെ കളിച്ചും അദിതി എങ്ങനെയോ എത്തിയെന്നും അര്‍ച്ചന പറയുന്നു. ഷിയാസ് ഒന്നിലും മിടുക്കനൊന്നുമല്ലെന്നും കുട്ടികളെ പോലെയാണെന്നും ടാസ്‌ക് പോലും ചെയ്യാന്‍ കഴിയില്ലെന്നും ഒരു കാര്യത്തിലും ഒരു വിവരവുമില്ലെന്നും എല്ലാത്തില്‍ നിന്നും രക്ഷപ്പെടാന്‍ കരച്ചില്‍, ശ്രദ്ധ പിടിച്ചു പറ്റാന്‍ കോമഡിയാണെന്നും ഒട്ടും ഷാര്‍പ്പല്ലെന്നും അര്‍ച്ചന പറയുന്നു.
വിജയി ആകേണ്ട വ്യക്തി എല്ലാവരെയും പ്രതിനിധീകരിക്കുന്ന ആളാകണമെന്നും അതിനാല്‍ വിവരം വേണം, അറിവ് വേണം, ടാസ്‌ക്ക് ചെയ്യുന്നതില്‍ ശ്രദ്ധ വേണം, വീട്ടിലുള്ളവരെ മനസ്സിലാക്കണം, വീടിനെ ഒരുമിപ്പിച്ചു കൊണ്ട് പോകണം, ഗ്രൂപ്പ് കളിക്കരുത്, അംഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം, എല്ലാവരും അംഗീകരിക്കുന്ന ആളാവണം, ഡീസന്റ് പ്ളേയുടെ ആളാവണം, എല്ലാത്തിലുമുപരി ഒരു പോസിറ്റിവ് തിങ്കിങ് ഉള്ള ആളാവണം. ബിഗ് ബോസ് ഹൗസില്‍ അങ്ങനെയുള്ള വ്യക്തി സാബു ചേട്ടന്‍ ആയതിനാലാണ് പുള്ളി വിജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അര്‍ച്ചന പറയുന്നത്. ഇതൊരു ഗെംയിമാണ്. എല്ലാവരും പുറത്തു പോകേണ്ടവരാണ്. ബിഗ് ബോസ് വീട്ടിനുള്ളില്‍ നടക്കുന്ന ഗ്രൂപ്പ് കളിയുടെ ഭാഗമായി എലിമിനേഷനില്‍ വന്നതോടെ താന്‍ പുറത്തായി. ശക്തരായ എതിരാളികളെ പുറത്താക്കുകയും ദുര്‍ബലരെ നിലനിര്‍ത്തുകയും ചെയ്യുന്ന കളിയാണ് വീട്ടിലുള്ളവര്‍ കളിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബിഗ് ബോസല്ല. ഇതിനു പുറത്താണ് എന്റെ ജീവിതം. അതിനാല്‍ ഒരു റിയാലിറ്റി ഷോ ജയിക്കാന്‍ എന്തും ചെയ്യാന്‍ കഴിയില്ല. സ്വന്തം മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ അവിടെ ചെയ്തിട്ടുള്ളു. ബിഗ് ബോസ് വീട്ടിനുള്ളില്‍ രഞ്ജിനിയോടും ദീപനോടും സാബുവിനോടും ദിയയോടും ഞാന്‍ കൂട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ ഒത്തുകളിക്കുകയോ നോമിനേഷന്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
എന്നാല്‍ പേളിയും ശ്രീനിഷും ഷിയാസും സുരേഷേട്ടനും ഒത്തുകളിക്കുകയാണ്. അദിതിക്ക് സുരേഷേട്ടനും ഷിയാസുമായി അടുപ്പമുള്ളതു കൊണ്ട് ഫലത്തില്‍ അതിദിയും ഈ കളിയുടെ ഭാഗമായി വരും. അവരാണല്ലോ അവിടെ ഭൂരിപക്ഷം. അതിനാല്‍ ഇവരുടെ എല്ലാ കളികളും അവിടെ നടക്കും. ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലൊക്കെ ഇവര്‍ ഈ ഒത്തുകളി നടത്തും. അവരുടെ താത്പര്യം സംരക്ഷിക്കുന്നവരെയാണ് ക്യാപ്റ്റന്‍ ആക്കുക. എലിമിനേഷന്റെ ദിവസം അവര്‍ മനഃപൂര്‍വം സുരേഷേട്ടനെ ക്യാപ്റ്റന്‍ ആക്കി. അതുവഴി അദ്ദേഹത്തെ ഫിനാലെയില്‍ എത്തിച്ചു. അത് കഴിഞ്ഞു ശ്രീനിയെയും അതിദിയെയും ഫിനാലെയില്‍ എത്തിച്ചു. പേളിയും അതിദിയും തമ്മില്‍ നേരിട്ട് അത്ര നല്ല ബന്ധമൊന്നുമില്ല. എന്നാല്‍ സുരേഷേട്ടന്‍ ഇടക്ക് ഉള്ളതിനാലാണ് അതിദി ഫിനാലെയില്‍ എത്തിയത്. നോമിനേഷനില്‍ സാബു ചേട്ടനും കൂടി ശ്രീനിഷിനു വോട്ട് ചെയ്തിരുന്നെങ്കില്‍ അവന്‍ എലിമിനേഷനില്‍ വരുമായിരുന്നു. പക്ഷെ ഇന്നേ വരെ ഞങ്ങള്‍ എലിമിനേഷനോ നോമിനേഷനോ ചര്‍ച്ച ചെയ്തിട്ടില്ല. അതിനാല്‍ ആര് ആരെ നോമിനേറ്റ് ചെയ്യുന്നുവെന്നു ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലെന്നും അര്‍ച്ചന പറയുന്നു.
Sabu Mon as the right finalist in Bigg Boss house
