Malayalam
തരികിട സാബുവിന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്.. ആദ്യമായി ആ വെളിപ്പെടുത്തൽ
തരികിട സാബുവിന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്.. ആദ്യമായി ആ വെളിപ്പെടുത്തൽ
മലയാളികളുടെ ഇഷ്ട താരമാണ് തരികിട സാബു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകപ്രീതി നേടിയ നടന്റെ വിജയമായിരുന്നു ആ ഷോയിൽ. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. കുടുംബത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിട്ടില്ല. തരികിട സാബു എന്ന പേരു കാണുമ്ബോഴേ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്നവനാണോ എന്നു സംശയിക്കുന്നവരും ഉണ്ടാകുമെന്നും താരം പറയുന്നു.
തരികിട എന്നു പേരിനു മുന്‍പിലുള്ള ഒരാളെ ജീവിതത്തിലേയ്ക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്നു പങ്കുവയ്ക്കുകയാണ് സാബുവിന്റെ ഭാര്യ. ”അതു കൊള്ളാം. പേരില്‍ തരികിടയുണ്ടെന്നു വച്ച് ആള് ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവര്‍ക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനല്‍ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലര്‍ക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്.
ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഒാടി വന്ന് കൈപിടിച്ചു നിര്‍ത്തി ചെവിയില്‍ പറഞ്ഞു, ”ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാള്‍ തരികിടയാണ്. സൂക്ഷിക്കണം” എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ അമ്മച്ചിയുടെ പൊടിപോലും കാണാനില്ല.
പലര്‍ക്കും സാബു വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അറിയില്ല.’ സ്നേഹ പറയുന്നു .െ എറ, ഷിഫാലി രണ്ടു മക്കളാണ് സാബുവിനു.
