Connect with us

ക്ലബ് ഹൗസ് ചർച്ച കുരിശായി ; സാബുമോനെതിരെ നിയമനടപടിയ്ക്കൊരുങ്ങി സൂര്യ; മനുസ്‌മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ,ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും തള്ളിക്കളയരുതെന്നും സൂര്യ !

Malayalam

ക്ലബ് ഹൗസ് ചർച്ച കുരിശായി ; സാബുമോനെതിരെ നിയമനടപടിയ്ക്കൊരുങ്ങി സൂര്യ; മനുസ്‌മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ,ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും തള്ളിക്കളയരുതെന്നും സൂര്യ !

ക്ലബ് ഹൗസ് ചർച്ച കുരിശായി ; സാബുമോനെതിരെ നിയമനടപടിയ്ക്കൊരുങ്ങി സൂര്യ; മനുസ്‌മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ,ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും തള്ളിക്കളയരുതെന്നും സൂര്യ !

ബിഗ് ബോസ് ആദ്യ സീസണിലെ വിജയ് സാബുമോനെതിരെ കഴിഞ്ഞദിവസമാണ് ട്രാന്‍സ്‌ഫോബിക് പരാമര്‍ശം നടത്തി എന്ന് ആരോപിച്ചുകൊണ്ട് തെളിവ് സഹിതം ഹാജരാക്കി ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ എത്തിയത്.

ഇപ്പോഴിതാ വിവാദപരാമർശം നടത്തി എന്ന ആരോപണവുമായി കൂടുതൽ ആളുകൾ രംഗത്തെത്തിയിരിക്കുകയാണ് . ശീതൾ ശ്യാം രംഗത്ത് വന്നതിനു പിന്നാലെയാണ് സൂര്യ ഇഷാൻ അടക്കമുള്ള നിരവധി ട്രാൻസ് ആക്ടിവിസ്റ്റുകൾ രംഗത്ത് എത്തിയിരിക്കുന്നത്. സാബുവിന്റെ ഉറ്റ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ ദിയ സനയും തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്.

ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയിൽ സാബുമോന്‍ ട്രാന്‍സ്‌ഫോബിക്ക് ആയ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ട്രാൻസ് സമൂഹം പറയുന്നത്. ‘ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന്‍ ആരംഭിച്ച ചര്‍ച്ചകളുടെ സ്‌ക്രീൻ ഷോട്ട് പങ്കിട്ടുകൊണ്ടാണ് ശീതളും സൂര്യയും അടക്കമുള്ള ആളുകൾ എത്തിയിരിക്കുന്നത്. സൂര്യ പങ്കിട്ട വാക്കുകളിലൂടെ.

ഒരു സാഹചര്യത്തിൽ ഞാൻ സാബു എന്ന ഈ രാജ്യദ്രോഹിയെ മനസ്സിലാക്കിയതാണ്. രാത്രി ആയാൽ മദ്യപിച്ച് ലക്കുകെട്ട് എന്തു വിടുവായിത്തവും വിളിച്ചു പറയാം എന്ന നിൻ്റെ നിലപാടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും., നിൻ്റെ പ്രിവിലേജുകൾക്കുള്ളിൽ നിന്നും, നിൻ്റെ അഹന്തയിൽ നിന്നു കൊണ്ടും ഇവിടുത്തെ ട്രാൻസ്ക കമ്മ്യൂണിറ്റികളെ വിലയിരുത്തണ്ട..,

ഒരു പാട് മനുഷ്യരുടെ മരണത്തിനും കൊലപാതങ്ങൾക്കും ജീവത്യഗങ്ങൾക്കും ശബ്ദങ്ങൾക്കും നിലനിൽപ്പിനും യാതൊരു വിലയും കല്പിക്കാതെ അവരെ അധിക്ഷേപിക്കാനും ഹോളോ ഹോസ്റ്റ്ചെയാനും നാസി ആശയങ്ങൾക്കു കുട പിടിക്കുന്ന മെൻനിസ്റ്റുകൾക്കൊപ്പം ചേർത്ത് ഇവിടെയുള്ള ലിംഗ ലൈഗീക ന്യൂനപക്ഷങ്ങളെയും മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കുറിച്ച് നവ മാധ്യമ ചർച്ചയിൽ ഏർപ്പെടുപ്പെട്ടുകൊണ്ട് അവരുടെ ജീവിതങ്ങളെക്കുറിച്ചും ഐഡൻ്റി കുറിച്ചും നീചമായ അവയെർനസ് ക്രീയേറ്റ് ചെയ്യാനായി താങ്കളും അവരും ചേർന്ന് നടത്തുന്ന പ്രൊപൊഗാണ്ട ഇവിടെത്തെ സാധാരണ മനുഷ്യർ തിരിച്ചറിയപ്പെടുന്നുണ്ട്.

2014 നൽസ ജഡ്ജ് മെൻ്റ് , ട്രാൻസ്ജെൻ്റർപോളിസി 2015, ട്രാൻസ്റൈറ്റ്സ് പ്രൊട്ടക്ഷൻ ആക്റ്റ് നിലനില്ക്ക ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്നുള്ള ചോദ്യങ്ങൾ താനും തൻ്റെ കൂട്ടാളികളും ചേർന്ന് ചർച്ചിക്കുന്നതിലെ ആണത്വ പ്രവിലേജും നിയമബോധം ഉണ്ടെന്ന തോന്നലും തൻ്റെ മാത്രം പ്രീവിലേജ് ആണെന്ന് കരുതുക .

തൻ്റെ ഭാര്യ പ്രസവിക്കുകയാണെങ്കിൽ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോo നോക്കി തരം തിരിച്ച് വളർത്തുവാൻ ആഗ്രഹിക്കുകയാണെങ്കിൽ പോലും അത് കുറ്റകരമാണ്. നിലവിൽ നിങ്ങൾ ചെയ്യുന്നത് ഒരു സോശ്യൽ ക്രൈം ആണ്. അതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം . ഫെമിനിസം എന്ന ആശയത്തെ കുറിച്ച് സംവദിക്കുന്ന സ്ത്രീകളെയും ക്യുയർ മനുഷ്യരെയും കൊലച്ചെയപ്പെടണം, ഇല്ലാതാക്കണം എന്ന ആൽഫ മെയിൽ സങ്കൽപ്പത്തെയും റേപ്പ് കൾച്ചറിനെ സപ്പോർട്ട് ചെയുന്ന മെൻനിസ്റ്റ് ആശയങ്ങളെയും കേരള ജനത അപകടമായി കാണേണ്ടതാണ്.

മനുസ്‌മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ,ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും അവകാശങ്ങളെയും സെൽഫ് ഡിഗിനിറ്റിയെയും നിഷ്കരുണം തള്ളി പറയുകയും തങ്ങളുടെതായ ഉട്ടോപ്യൻ രാജ്യം സ്വപ്നം കാണുന്ന ഈ കൊലപാതക വാസനയുള്ള ഇൻസെലുകളെ തിരിച്ചറിയണം. ഇവിടെത്തെ ഭരണകൂടവും നിയമവും മാധ്യമങ്ങളും പൊതു സമൂഹവും ഇവർക്കെതിരെ ജാഗരൂഗരാകണം.

ഇത് ഒരു നിസ്സാരമായ നവമാധ്യമ ചർച്ച എന്നതിലുപരി വളരെ അപകടം പിടിച്ച നാടിനാപത്തായ ഒരു പ്രവർത്തിയാണ്. വലുതുപക്ഷത്തിൽ ഊന്നിയ ഇവരുടെ ഇരകൾ എന്ന് ഇവർ അവകാശപ്പെടുന്നത് ചെറുപ്പക്കാരാണ്, പണവും, വിദ്യാഭ്യസവും, സങ്കേതിക ത്വവും മാസ്കുലിനിറ്റി നന്നായി പ്രകടിപ്പിക്കാൻ കഴിയുന്ന ആൽഫ മെയിൽ ആയ ഇവർക്ക്, കറുത്ത പുരുഷൻമാർ, ദളിതുകൾ, ആദിവാസി കൾ, സ്ത്രീകൾ, പെൺകുട്ടികൾ, ക്യൂവർ മനുഷ്യർ മെൻ്റലി, ഫിസിക്കലി എബിൾ ആയവർ ജീവിചിരിക്കരുത് എന്ന നീച നിലപാട് ഉള്ളവരാണ് ഈ നാസിആശയങ്ങൾ പടർത്താൻ ആണ് ഇവർ ടെലഗ്രാം വാട്ട്സ്ആപ്പ് , ക്ലബ് ഹൗസ് എന്നിവ ഉപയോഗിക്കുന്നത്.

പലതരം ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് നേടിയെടുത്തതാണ് ക്യുവർ മനുഷ്യർ. കേരളം പോലൊരു സ്ഥലത്തെ വിസിബിലിറ്റി അതിനെ ഒക്കെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികളെ നിയപരമായി നേരിടണം . പോലീസും ഭരണകൂടവും ഇത്തരം വിഷയത്തിൽ ഇടപെടണം . വലിയ ഒരു സൈബർ ആപത്തിനെയാണ് കേരളം നേരിടാൻ പോകുന്നത്.

ഇടതുപക്ഷ ഗവൺമെൻ്റ് 2018 തന്നെ ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള നിയമം പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടൽ ചടങ്ങ് നടത്താൻ സാബുമോൻ ആരാടാ? ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ ? ആണത്വ പ്രവിലേജിലിരിന്നു ഇടതുപക്ഷ ഐഡിയോളജിയിൽ ആണ് എൻ്റെ ഫെമിനിസം ജെൻ്റർ ഈക്വാലിറ്റി എന്നൊക്കൊ തള്ളി മറിക്കുമ്പോൾ ഓർക്കുക . നിങ്ങൾ അവതരിപ്പിക്കയും ഓക്കാനിക്കുകയും ചെയുന്ന കാര്യങ്ങൾ ഇടുതപക്ഷ നേത്യത്വത്തിൽകൊണ്ട് ഇടരുത് . അവർ അങ്ങിനെയല്ല എന്നാണ് മനസിലാകുന്നത്.

ഇവിടെ അഭിമാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ കാലിൽ പിടിച്ച് വലിച്ചാൽ മുഖമടച്ച അസ്സല് തൊഴി കിട്ടും പുരാണങ്ങളിലെ എഴുതി വച്ച അവതാരങ്ങൾ അല്ല ,എന്തിനെയും അതീജീവിക്കാൻ പോന്ന മനശക്തിയുള്ള അസ്സല് മനുഷ്യരാണ്. കൂടെ ചേർന്ന് നിൽക്കാൻ ഒപ്പമുള്ള ഒരു പാട് മനുഷ്യരുടെ കൂട്ടമെന്നുമായിരുന്നു സൂര്യയുടെ വാക്കുകൾ.

about sabu mon

Continue Reading
You may also like...

More in Malayalam

Trending