Malayalam
സത്രീയുടെ പ്രിവിലേജില്‍ നാസിസവുമായി കണക്ട് ചെയ്ത് ഉന്മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കുറെ മനുഷ്യരുണ്ട്, അവരോട് എനിക്ക് അറപ്പും വെറുപ്പുമാണ്; ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്നു എന്നാല്‍ ഫെമിനാസികളെ ഇഷ്ടമല്ലെന്ന് സാബു
സത്രീയുടെ പ്രിവിലേജില്‍ നാസിസവുമായി കണക്ട് ചെയ്ത് ഉന്മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കുറെ മനുഷ്യരുണ്ട്, അവരോട് എനിക്ക് അറപ്പും വെറുപ്പുമാണ്; ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്നു എന്നാല്‍ ഫെമിനാസികളെ ഇഷ്ടമല്ലെന്ന് സാബു
ഏറെ പ്രേക്ഷക പ്രീതിയുള്ള ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സാബു. ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ന്റെ വിജയി ആയിരുന്നു സാബുമോന്‍. ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി അവസരങ്ങള്‍ നടനെ തേടി എത്തുകയായിരുന്നു. സിനിമയില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങാനും സാബുവിന് കഴിഞ്ഞിരുന്നു. 2018ല്‍ ആണ് മലയളത്തില്‍ ഷോ ആരംഭിച്ചത്. ഹിന്ദിയില്‍ ആദ്യം തുടങ്ങിയ ഷോ വലിയ വിജയമായതിനെ തുടര്‍ന്നാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ആരംഭിക്കുന്നത്. ഹിന്ദിയിലെ പോലെ തന്നെ തെന്നിന്ത്യയിലും ബിഗ് ബോസ് ഷോ വലിയ വിജയമായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാബു മോന്‍ പങ്കെടുത്ത ഒരു ക്ലബ് ഹൗസ് ചര്‍ച്ചയാണ്. ഇതിനു മുമ്പും സീബുവിന്റെ വാക്കുകള്‍ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ക്ലബ്ബ് ഹൗസില്‍ ഫെമിനിസത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇതില്‍ ഫെമിനിസ്റ്റുകളെ ഇഷ്ടമാണെന്നും എന്നാല്‍ ഫെമിനാസികളെ ഇഷ്ടമല്ലെന്നുമാണ് സാബു മോന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്നുവെന്നും എന്നാല്‍ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കാന്‍ പറ്റുന്നില്ലെന്നുമാണ് സാബു മോന്‍ പറയുന്നത്.
ഫെമിനിസ്റ്റുകളോട് തനിക്ക് യാതൊരു ദേഷ്യവുമില്ല. ഫെമിനിസ്റ്റുകളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യനാണ്. എന്നാല്‍ ഫെമിനാസികളോട് ഹൃദയം കൊണ്ട് ചേര്‍ന്ന് നില്‍ക്കാന്‍ പറ്റുന്നില്ല. കാരണം, ഉന്മൂല സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഫെമിനാസികളുണ്ട്. സത്രീയുടെ പ്രിവിലേജില്‍ നാസിസവുമായി കണക്ട് ചെയ്ത് ഉന്മൂലന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരോട് എനിക്ക് അറപ്പും വെറുപ്പുമാണ്. അല്ലാതെ ഫെമിനിസ്റ്റുകളോട് അല്ല. സാബു ചര്‍ച്ചയില്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ചര്‍ച്ചയായില്‍ സാബുമോന്‍ നടത്തിയ ശിഖണ്ഡി പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശമുണ്ടായത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. നടനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. സാബുവിനെതിരെ ആരോപണവുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജി രഞ്ജിമാര്‍ രംഗത്ത് എത്തിയിരുന്നു.
സാബുവും ഞാനും സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന കാലം മുതലെ അറിയാം. ഞാന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍ത്ഥമായി വെറുക്കിന്നുണ്ടെങ്കില്‍ അത് സാബുവിനെയാണ്. അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേര്‍ അയാളുടെ കൂടെയുണ്ട്. എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങള്‍ സഹിക്കാന്‍ വയ്യാത്തതായിരുന്നു. അന്നത്തെ കാലം നമുക്കൊന്നും തിരിച്ച് പറയാന്‍ പറ്റാത്ത കാലഘട്ടമായിരുന്നു. ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
ബിഗ് ബോസ് സീസണ്‍ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിജയി ആയി നാട്ടില്‍ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചത്. വളരെ മോശമായിട്ടായിരുന്നു സംസാരിച്ചത്. ഇയാള്‍ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവന്‍ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസാരിച്ചത്.
ഇത്തരത്തിലുള്ള ആളുകള്‍ക്ക് അധികം പബ്ലിസിറ്റി കൊടുക്കരുതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. അതൊരു തെറ്റായ നിഗമനമാണ്. ഇത്തരത്തിലുളള തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയില്‍ ഞാന്‍ അടങ്ങുന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയില്‍ ഒളിച്ചിരിക്കേണ്ട ആളുകള്‍ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലര്‍ക്കും ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കില്‍ ശീതള്‍ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
ഒടുവില്‍ ഈ സംഭവം വിവാദമായപ്പോള്‍ സാബു മാപ്പ് പറയുകയും ചെയ്തു. താന്‍ അങ്ങനെ പറഞ്ഞത് കുറെ മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ഹൃദയത്തിന്റെ അടിത്തട്ടിയില്‍ നിന്ന് മാപ്പ് പറയുന്നു. തനിക്ക് അങ്ങനെ അവരോട് മാപ്പ് ചോദിക്കുന്നതില്‍ ഒരു നാണക്കേടുമില്ലെന്നു താരം പറയുന്നുണ്ട്. ക്ലബ്ബ് ഹൗസില്‍ നടന്ന മറ്റൊരു ചര്‍ച്ചയിലാണ് സാബു മാപ്പ് പറയുന്നത്. താന്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ മനുഷ്യരുണ്ട്. അവരോട് ചോദിക്കണം. താനുമായുളള പേഴ്‌സ്ണല്‍ എക്‌സപീരിയന്‍സ് എന്താണെന്ന്. ഏതെങ്കിലും രീതിയില്‍ ഇവരെ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്നും സാബു മോന്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്.
