Connect with us

കിടിലം ലുക്കിൽ പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്ത്‌!

Malayalam

കിടിലം ലുക്കിൽ പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്ത്‌!

കിടിലം ലുക്കിൽ പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്ത്‌!

ഏവരുടെയും ഇഷ്ട്ട താരമാണ് പ്രഭാസ് . പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സാഹോയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആഗസ്റ്റ് 30 നാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ടീസര്‍ വൈറലായിരിക്കുകയാണ്. പ്രഭാസ് ചിത്രത്തിലെ ഒരു സോംഗ് ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏകാന്ത താരമേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ഗുരു രന്‍ധവ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നു. ആഗസ്റ്റ് രണ്ടിനാണ് പാട്ടിന്റെ വീഡിയോ പുറത്തിറങ്ങുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രഭാസിന്റെ സാഹോ റിലീസിനെത്തുന്നത്.

300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

saaho malayalam movie song teaser

More in Malayalam

Trending

Recent

To Top