Connect with us

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Malayalam

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മലയാളത്തിന്റെ താരരാജാവിലൊരാളായ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം കീ​ഴ്​​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവ്.

കോ​ട​തി​ക്ക്​ ഉ​ചി​ത​മാ​യ തീരുമാനമെടുക്കാൻ ​വി​ധം കേ​സ്​ നി​ല​നി​ല്‍​ക്കു​ന്ന പെരുമ്പാവൂർ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മജിസ്ട്രേറ്റ്​ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​നാ​ണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത് . ​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ എ കെ ജ​യ​ശ​ങ്ക​ര​ന്‍ നമ്പ്യാർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെതാണ് ഉ​ത്ത​ര​വ്. ഇതിനുപുറമേ , കേ​സ്​ സെ​പ്​​റ്റം​ബ​ര്‍ ര​ണ്ടി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും ​മുൻപ് കീ​ഴ്​​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി ഹൈക്കോടതിയെ അ​റി​യി​ക്കാ​നും ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ നി​ര്‍​ദേ​ശി​ച്ചു.

നി​യ​മ​പ​ര​മാ​യി ആനക്കൊമ്പുകൾ കൈ​വ​ശം വെ​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്​ ചോ​ദ്യം ചെ​യ്ത് ആ​ലു​വ ഉ​ദ്യോ​ഗ​മ​ണ്ഡ​ല്‍ സ്വ​ദേ​ശി എ എ പൗ​ലോ​സ് ന​ല്‍​കി​യ ഹർജിയിലാണ് നടപടി.

മോ​ഹ​ന്‍​ലാ​ലിന്റെ വ​സ​തി​യി​ല്‍ ​നി​ന്ന് ആ​ന​ക്കൊമ്പുകൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ല​യാ​റ്റൂ​ര്‍ വ​നം ഡി​വി​ഷ​നി​ല്‍​പെ​ട്ട മേ​ക്ക​പ്പാ​ല ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, പി.​എ​ന്‍. കൃ​ഷ്‌​ണ​കു​മാ​ര്‍, കെ. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സാ​ണ്​ പെരുമ്പാവൂർ കോ​ട​തി​യി​ലു​ള്ള​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ കേ​സി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. ആ​ന​ക്കൊമ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​യ​തി​നാ​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രാ​ണെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

നേരത്തെ 2012ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

2012 -ൽ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ആനക്കൊമ്ബ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്ബുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

mohanlal- highcourt order

More in Malayalam

Trending

Recent

To Top