Malayalam
ആ പറഞ്ഞത് ശരിയാണ്;വാപ്പച്ചിക്കിനി ദുൽഖുറിന്റെ പേരിൽ അഭിമാനിക്കാം!
ആ പറഞ്ഞത് ശരിയാണ്;വാപ്പച്ചിക്കിനി ദുൽഖുറിന്റെ പേരിൽ അഭിമാനിക്കാം!
By
മലയാള സിനിമയുടെ സ്വന്തം താരങ്ങളാണ് ദുൽഖർ സൽമാനും,മമ്മുട്ടിയും.മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മുട്ടി.താരത്തിന്റെ മകനും ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.എല്ലാ മലയാളികളും ഒരുപാട് ആരാധിക്കുന്ന താരങ്ങൾ കൂടെയാണിവർ.അച്ഛനും മകനും ഒരുമിച്ചെത്തുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.
കേരളത്തിന് പുറത്തും ഇരുവരും തിളങ്ങി നിൽക്കുകയാണ്. താരങ്ങളുടെ ഒരുമിച്ചുള്ള ചോയ്ത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ വരവേല്‍പ്പാണ് എല്ലാവരും നല്‍കാറുളളത്.ആരാധക പിന്തുണയുടെ കാര്യത്തില്‍ മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വലിയ ബഹങ്ങളൊന്നുമില്ലാതെയാണ് ദുല്‍ഖര്‍ മലയാളത്തില്‍ അരങ്ങേറിയത്. ഉസ്താദ് ഹോട്ടല്‍ എന്ന തന്റെ രണ്ടാമത്തെ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നടന്റെ കരിയറില്‍ അത് വലിയ വഴിത്തിരിവുണ്ടാക്കി.
ഈ ചിത്രങ്ങൾ കൊണ്ടുതന്നെ കൈനിറയെ ചിത്രങ്ങളാണ് പിന്നീട് നടന് ലഭിച്ചിരുന്നത്. തുടക്കക്കാരന്റെ പാളിച്ചകളൊന്നും അധികമില്ലാതെയാണ് ദുല്‍ഖര്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നത്. മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയുംക്കുറിച്ച് അടുത്തിടെ ഛായാഗ്രാഹകന്‍ എസ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിലെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ചു പറഞ്ഞ കാര്യമായിരുന്നു അഭിമുഖത്തില്‍ എസ് കുമാര്‍ വെളിപ്പെടുത്തിയത്.
ഏതച്ഛന്മാർക്കും മക്കളെ കുറിച്ചോർക്കുമ്പോൾ അഭിമാനിക്കാനുള്ള നിമിഷങ്ങൾ ആഗ്രഹിക്കും . ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം. അവന്‍ മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലാദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക. എസ് കുമാര്‍ പറയുന്നു. ഞങ്ങള്‍ തുടക്കത്തിലെ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്.
ഞങ്ങളുടെ ടീമിനെ തുടക്കംമുതല്‍ക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മമ്മൂട്ടിക്ക.ആ പഴയ ബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളുമാണ് അദ്ദേഹം. മകന്‍ കുഞ്ഞുണ്ണി എസ് കുമാര്‍ ഒരു പരസ്യം ഷൂട്ട് ചെയ്തിരുന്നു. അതില്‍ മമ്മൂട്ടിക്കയായിരുന്നു അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അവന്‍ എന്തെങ്കിലും ശല്യം ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏയ് നിന്നെപ്പോലെയല്ല, അവന് ബുദ്ധിയുണ്ട്. മിടുക്കനാണ് എന്നായിരുന്നു മറുപടി.അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ എന്റെ മോനാണല്ലോ, എന്റെ മോന്റെ ക്രെഡിറ്റ് എനിക്കുളളതാണെന്ന്.
ഇങ്ങനെ എന്ത് തമാശയും പറയാനുളള സ്വാതന്ത്യം ഞങ്ങളുടെ സൗഹൃദത്തിലുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ എസ് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയം തുടക്കംമുതല്‍ക്കെ കണ്ടറിഞ്ഞ വ്യക്തിയാണ് എസ് കുമാര്‍. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറായിരുന്നു. മമ്മൂട്ടിയുമായി എല്ലാക്കാലവും അടുത്ത സൗഹൃദമാണ് ഛായാഗ്രാഹകന് ഉണ്ടായിരുന്നത്.
ഒട്ടനവധി മോഹൻലാൽ ,മമ്മുട്ടി ചിത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ് എസ് കുമാർ . കിലുക്കം, താളവട്ടം,മിഥുനം,ജോണിവാക്കര്‍, ചിത്രം, അകലെ, ഗുരു, ചിന്താവിഷ്ടയായ ശ്യാമള, മീശമാധവന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന്‍ തുടങ്ങിയവ എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ശ്രദ്ധേയ സിനിമകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ എസ് കുമാറായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. പരിണയം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്‌പെഷ്യല്‍ മെന്‍ഷനും എസ് കുമാറിന് ലഭിച്ചിരുന്നു.
s kumar talk about mammootty and dulquer salmaan
