Connect with us

ഫഹദ് ഫാസിലിൻറെ ടീനമോൾ എവിടെയാണിപ്പോൾ?

Malayalam

ഫഹദ് ഫാസിലിൻറെ ടീനമോൾ എവിടെയാണിപ്പോൾ?

ഫഹദ് ഫാസിലിൻറെ ടീനമോൾ എവിടെയാണിപ്പോൾ?

സത്യൻ അന്തിക്കാട് ,ശ്രീനിവാസൻ,ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ഞാൻ പ്രകാശനിലെ ആ കുറുമ്പി പെണ്ണിനെ ആരും മറന്നു കാണില്ല.വളരെ ഏറെ ജന ശ്രദ്ധ നേടിയ ചിത്രം കൂടെയായിരുന്നു ഞാൻ പ്രകാശൻ.ആ ഒരു ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ജന പ്രിയ ആയി തീർന്ന നടിയാണ് ടീനമോൾ എന്ന ദേവിക സഞ്ജയ് എന്ന മിടുക്കി.സ്കൂളിലെ രേണുക ടീച്ചർ വഴിയാണ് സംവിധായകനിലേക്കെത്തുന്നത്. ഓഡിഷനിലൂടെയാണ് ദേവികയെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്’’.

ചിത്രത്തിൽ ചിരിപ്പിച്ചും ,ചിന്തിപ്പിച്ചും,ഒടുവിൽ വേദനിപ്പിച്ചുമല്ലാതെ ആ തിയേറ്റർ വിട്ടിറങ്ങാൻ ആർക്കും കഴിഞ്ഞിട്ടുണ്ടാകില്ല.നാളികൾക്കു മുൻപ് സിനിമകൾക്കിടയിലും തെന്റെ പഠനം ശ്രദ്ധിച്ച ആ മിടുക്കി പദം ക്ലാസ് വളരെ വലിയ വിജയം കൈവരിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ദേവിക ഒരു കോഴിക്കോട്ക്കാരിയാണ്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. സിനിമയ്ക്കായി പഠന ദിവസങ്ങൾ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ദേവികയുടെ റിസൾട്ട്ലൂടെ ദേവിക നമ്മുക്ക് കാണിച്ചു തന്നു .

സിനിമ ഇറങ്ങിയതോടെ ദേവിക നാട്ടിലും സ്കൂളിലും താരമായിരുന്നു.പൊലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക. അമ്മ രേണുക വഴിയാണ് ദേവികയ്ക്ക് ഞാൻ പ്രകാശനിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

സിനിമയിലെ ഏറെ ശ്രേതീയമായതും ഏവരെയും ഒരുനിമിഷം നിശ്ചലമാക്കിയ രംഗം ഇതായിരുന്നു. കാട്ടാക്കട തങ്കപ്പൻ സാറിന്റെ ചാക്കിൽ അകപ്പെട്ട പൂച്ചയുടെ കഥ പ്രകാശൻ പൊടിപ്പും ഒരു തേങ്ങലുമായി വിവരിക്കുന്നത്വളരെ ശ്രദ്ധേയമായിരുന്നു, കഥ കേൾക്കാനിരിക്കുന്ന കൗതുകത്തോടെതന്നെ ദേവിക ആ രംഗം ഭംഗിയാക്കി. അതായിരുന്നു ക്യാമറയ്ക്ക്‌ മുന്നിൽ ദേവികയെ ഏറെ ചിരിപ്പിച്ചതും അമ്പരപ്പിച്ചതുമായ രംഗം.കൂടാതെ പ്രേക്ഷകരെയും അമ്പരപ്പിച്ചതും വേദനിപ്പിച്ചതുമായ രംഗം അതുതന്നെയാണ്.

ചില കാര്യങ്ങളാണ് ഇന്ന് ദേവിക താരമാകാൻ കാരണമായത്.ആരും ഒന്ന് നോക്കിനിന്നുപോകുന്ന സ്വഭാവികമായ രീതിയിലുള്ള അഭിനയം, മറ്റൊന്ന് രസകരമായി തന്റെ ഡയലോഗ് അവതരണം,ദേവിക ആദ്യമായി ക്യാമറക്കു മുന്നിൽ എത്തിയതെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള അഭിനയം.

പുതുമുഖമാണെന്ന ഒരു പേടിയുമില്ലാതെ പ്രേക്ഷകരുടെ കുട്ടോഇതാരമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വളരെ വ്യത്യസ്ഥമായ കാര്യങ്ങൾകൊണ്ട് താരമായ നായികയാണ് ദേവിക.പ്രായത്തിലുള്ള പക്വതയും സംസാര ശൈലിയും താരത്തിന്റെ വലിയൊരു പ്രത്യകത കൂടെയാണ്. സിനിമയിലേക്ക്‌ വരുംമുൻപ് ഒരു ഷോർട്ട് ഫിലിമിൽപോലും അഭിനയിച്ച പരിചയം ദേവികയ്ക്ക് ഇല്ലായിരുന്നു . സ്കൂൾനാടകങ്ങളിലെ ചില വേഷങ്ങൾ മാത്രമായിരുന്നു ദേവികക്ക് ഉണ്ടായിരുന്നത്.

ഇന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന നയൻതാരയെ നമ്മുക്ക് സമ്മാനിച്ചത് പോലെ സത്യൻ അന്തിക്കാട് വീണ്ടും മറ്റൊരു കുട്ടി സ്റ്റാറിനെ കണ്ടെത്തിയിരിക്കുകയാണ്.ഒട്ടും വൈകാതെ നായികയിലേക്കു ഈ കുട്ടി നായിക എത്തുമെന്ന് തന്നെയാണ് മലയാളികൾ ആഗ്രഹിക്കുന്നത്.മലയാള സിനിമയിൽ ഒരുപാട് കുട്ടിത്താരങ്ങളായി ശേഷം നായികയായി എത്തിയ ഒത്തിരി താരങ്ങളുണ്ട്.അതുപോലെ ദേവികയും എത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്.

സംവിധായകൻ കമലിന്റെ അടുത്ത ചിത്രത്തിൽ ദേവികയുണ്ടെന്നു മുൻപ് താരം പറഞ്ഞിരുന്നു.എന്നാൽ പഠനംവിട്ട് കളിയില്ല സിനിമകളിൽ നിന്നുവന്ന ഓഫർ അതുകൊണ്ടുതന്നെ സ്നേഹപൂർവം നിരസിക്കുകയാണ്. അതിനു കാരണം ഒന്നേ ഉണ്ടായിരുന്നു ദേവികയുടെ പഠനം.

ഇപ്പോൾ താരം പഠന തിരക്കുമായി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. പത്താം ക്ലാസ് വൻ വിജയത്തിന് ശേഷം താരം ഇപ്പോൾ പഠന തിരക്കിലാണ്.എന്നാൽ പോലും തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്.ഓണത്തിന് ധാവണിയിൽ മലയാളി മങ്കയായി അതിസുന്ദരിയായ ചിത്രം താരം പങ്കുവെച്ചിട്ടുണ്ടായിരുന്നു വലിയ പ്രേക്ഷക സ്വീകരണമായിരുന്നു ചിത്രത്തിനു ലഭിച്ചിട്ടുണ്ടായിരുന്നത്.ഏവർക്കും ഹാപ്പി ഓണം എന്ന ക്യാപ്ഷനോടുകൂടിയാണ് താരം തന്റെ ചിത്രം പങ്കുവെച്ചത്.

ഞാൻ പ്രകാശനിലെ ടീനമോൾ എന്ന കഥാപാത്രം ജീവിതത്തിലെ തന്റെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അഭിനയിക്കാൻ വലിയ പ്രയാസമൊന്നും ഇല്ലാതെ അഭിനയിച്ചേന്നും ദേവിക പറഞ്ഞിരുന്നു.ഒരുപാട് സ്വപ്നങ്ങളൊക്കെ ഉള്ള താരം കൂടെയാണ് ദേവിക.തന്റെ ഇഷ്ടങ്ങളെ പറ്റിയും താരം മുൻപ് പറയുകയുണ്ടായി .ഫഹദിനെയും നസ്രിയയും കാണാൻ ആഗ്രഹിച്ച് ഒടുവിൽ ഫഹദിനൊപ്പം അഭിനയിച്ചു.ദേവിക വലിയൊരു നസ്രിയാ ഫാനാണെന്ന്‌ ’നസ്രിയയെ കാണാനും സംസാരിക്കാനും സെറ്റിൽ വെച്ച് താരത്തിന് കഴിഞ്ഞു.

ഇനി ദുൽഖുറിന്റെ നായികയാകാനാണ് താരത്തിന്റെ ആഗ്രഹം എന്നും താരം തുറന്നു പറഞ്ഞിരുന്നു.
ദേവിക ഭാവിയിൽ ഒരു വീട് വയ്ക്കുകയാണെങ്കിൽ ഒരുപാട് സ്വപ്നങ്ങളുണ്ട്. ധാരാളം പച്ചപ്പുള്ള, കാറ്റും വെളിച്ചവും കയറുന്ന വീട് വേണം എന്നാണ് ആഗ്രഹം. പിന്നെ ഒരുമിച്ചിരുന്നു സംസാരിക്കാൻ ഒരുപാടിടങ്ങൾ വേണം. ഒരു ഡിജെ റൂം, ഹോം തിയറ്റർ, മ്യൂസിക് റൂം, ചെറിയ ഒരു ജിം എന്നിവ ഉറപ്പായും വേണം. ഭാവിയിൽ ഞാൻ അതെല്ലാം സാധ്യമാക്കുമായിരിക്കും. നമ്മൾ ഒരു കാര്യം ഭയങ്കരമായി ആഗ്രഹിച്ചാൽ അത് നമ്മളെ തേടി വരും എന്നല്ലേ പറയുന്നത്.താരം പറയുകയാണുണ്ടായി.

about njan prakashan movie actress

More in Malayalam

Trending

Recent

To Top