News
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് രണ്ട് വിഭാഗങ്ങളിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട് രാജമൗലിയുടെ ആര്‍ആര്‍ആര്‍
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് രണ്ട് വിഭാഗങ്ങളിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട് രാജമൗലിയുടെ ആര്‍ആര്‍ആര്‍
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ രാജമൗലിയുടെ ആര്‍ആര്‍ആര്‍ ജനുവരിയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് രണ്ട് വിഭാഗങ്ങളിലായാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ഗംഗുബായ്, കാന്താര, ചെല്ലോ ഷോ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എന്‍ട്രികളില്‍ നിന്നും ആര്.ആര്.ആര് മാത്രമാണ് ആദ്യ അഞ്ച് നോമിനേഷനുകളില്‍ ഇടം നേടിയത്. 2023 ജനുവരി 10 ന് ലോസ് ഏഞ്ചല്‍സിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ചിത്രം നോമിഷേനില്‍ ഇടം നേടിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലുടെ സന്തോഷം അറിയിച്ച് ആലിയഭട്ട് രംഗത്തു വന്നിരുന്നു. നിരവധി ആളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമയേയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചത്.
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്.ആര്.ആര്(രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്ബ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. ജൂനിയര്‍ എന്‍.ടി.ആര് കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.
