Malayalam
ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളില്‍ മുന്‍നിരയില്‍ ആര്‍ആര്‍ആര്‍; ലിസ്റ്റില്‍ ഇടം പിടിച്ച പത്ത് ചിത്രങ്ങള്‍ ഇതൊക്കെ
ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളില്‍ മുന്‍നിരയില്‍ ആര്‍ആര്‍ആര്‍; ലിസ്റ്റില്‍ ഇടം പിടിച്ച പത്ത് ചിത്രങ്ങള്‍ ഇതൊക്കെ
ഈ വര്‍ഷം ജനപ്രീതിയില്‍ മുന്‍നിരയിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും ഇല്ല.
എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ആണ്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് മൂന്നാം സ്ഥാനത്ത്.
ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ സിനിമകള്‍ ഇതൊക്കെ
- ആര്‍ആര്‍ആര്‍
- ദ് കശ്മീര്‍ ഫയല്‍സ്
- കെജിഎഫ് ചാപ്റ്റര്‍ 2
- വിക്രം
- കാന്താര
- റോക്കട്രി
- മേജര്‍
- സിതാ രാമം
- പൊന്നിയിന്‍ സെല്വന് 1
- 777 ചാര്‍ലി
ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്.
