നെപ്പോ കിഡ്സ് അല്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല, ആദ്യത്തേതിൽ തന്നെ പരാജയപ്പെട്ടാൽ അത് അവസാനമായിരിക്കും; റോഷൻ മാത്യു
നെപ്പോ കിഡ്സ് അല്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല, ആദ്യത്തേതിൽ തന്നെ പരാജയപ്പെട്ടാൽ അത് അവസാനമായിരിക്കും; റോഷൻ മാത്യു
നെപ്പോ കിഡ്സ് അല്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല, ആദ്യത്തേതിൽ തന്നെ പരാജയപ്പെട്ടാൽ അത് അവസാനമായിരിക്കും; റോഷൻ മാത്യു
വളരെചുരുങ്ങിയ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് റോഷൻ മാത്യു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
പൊതുജനങ്ങളിൽ നിന്ന് ഏറെ ശ്രദ്ധ ലഭിക്കുന്ന ഒരു ജോലി സ്ഥലമാണിത്. അവിടെ സിനിമാ കുടംബങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അല്ലെങ്കിൽ സൂപ്പർ സ്റ്റാറുകളുടെ മക്കൾക്ക് സ്വാഭാവികമായും മറ്റുള്ളവരേക്കാൾ ജനശ്രദ്ധ കിട്ടാറുണ്ട്. എന്നാൽ ഒരു തരത്തിൽ ഇതൊരു അധിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.എന്നാൽ ഇത്തരത്തിലുള്ള ജനശ്രദ്ധയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ജനങ്ങൾ രണ്ടാമത് ഒരു ചാൻസ് തരില്ല. നിങ്ങൾക്ക് ഒരിക്കലും അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല.
ആദ്യത്തേതിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. എന്നാൽ സിനിമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് അത് അങ്ങനെയല്ല. എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പുറത്ത് നിന്ന് വരുന്നവരെക്കാൾ കൂടുതൽ അവർക്കാണ് സെക്കന്റ് ചാൻസസ് കൂടുതലായി ലഭിക്കുക എന്നാണ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞത്.
അതേസമയം സുധാൻസു സരിയ സംവിധാനം ചെയ്യുന്ന ‘ഉലാജ്’ എന്ന ബോളിവുഡ് ചിത്രമാണ് റോഷന്റേതായി പുറത്തെത്തിയ പുതിയ ചിത്രം. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായിക. ഷെയ്ഖ്–സുദാൻസു സരിയ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...