Connect with us

ആൽവിൻ ആന്റണിയെ ആക്രമിച്ച കേസിൽ റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം!

Malayalam Breaking News

ആൽവിൻ ആന്റണിയെ ആക്രമിച്ച കേസിൽ റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം!

ആൽവിൻ ആന്റണിയെ ആക്രമിച്ച കേസിൽ റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം!

റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു.നിർമാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ കോടതി സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു.

കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിലേക്കു റോഷൻ ആൻഡ്രൂസ് ഗുണ്ടകളുമായി എത്തി ആക്രമിച്ചെന്നു കാട്ടിയാണ് ആൽവിൻ ആന്റണി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകിയത്. അസോസിയേഷൻ ഭാരവാഹികൾക്കും ഭാര്യയ്ക്കുമൊപ്പമാണ് ആൽവിൻ പൊലീസ് മേധാവിയെ കണ്ടത്. നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്കുമാർ അറിയിച്ചിരുന്നു. തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണു പൊലീസ് മേധാവിയെ വന്നു കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി റോഷന്റെ േനതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങുന്ന സംഘം തന്റെ വീട്ടിൽ കയറി മർദിച്ചെന്നാണ് ആൽവിന്റെ പരാതി. റോഷന്റെ സംവിധാനത്തിൽ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്നു നിർദേശം നൽകിക്കഴിഞ്ഞു. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നമാണ് ‌അക്രമത്തിൽ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായതു താനാണെന്നു കാണിച്ചു റോഷനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

roshan andrews got bail in alvin antony case

More in Malayalam Breaking News

Trending

Recent

To Top