ഇത്തവണ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് ദൈവത്തിന് സ്തുതി; വിവാഹ വാർഷികം ആഘോഷിച്ച് റോൺസൺ
മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസന്റ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാലത്തിനോടൊപ്പം തന്നെ തെലങ്കുലും മുഖം കാണിച്ചിരുന്നു
വ്യത്യസ്തമായ രീതിയില്‍ വീടുകളുടെ ഇന്റീരിയര്‍ ചെയ്യാനും ഇഷ്ടമാണ് തനിക്കെന്ന് റോണ്സണ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. റോൺസൺ നിരവധി മലയാള സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് കുടുംബ പ്രേക്ഷകർക്ക് താരം സുപരിചിതനായത്.ബിഗ് ബോസിൽ വന്നതോടെ എല്ലാ പ്രായത്തിലുള്ളവരും റോൺസണിനെ ഇഷ്ടപ്പെട്ട് തുടങ്ങി. ബിഗ് ബോസ് മലയാളം നാലാം സീസണിൽ 92 ദിവസമാണ് റോൺസൺ ഹൗസിനുള്ളിൽ നിന്നത്. താൻ വൈകാതെ പുറത്താകും എന്ന ചിന്തയായിരുന്നു തുടക്കത്തിൽ റോൺസണിന് പക്ഷെ 92 ദിവസം അദ്ദേഹത്തിന് ഹൗസിൽ നിൽക്കാൻ സാധിച്ചു.
നല്ല ഭക്ഷണം കിട്ടാത്തതും ഭാര്യയെ പിരിഞ്ഞതുമായിരുന്നു ഹൗസിൽ നിന്ന സമയത്ത് റോൺസണിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം.ഭാര്യയെ കുറിച്ചാണ് ഹൗസിലുണ്ടായിരുന്നപ്പോൾ റോൺസൺ ഏറ്റവും അധികം സംസാരിച്ചതും. നിലപാടുകളിൽ മൃദു സമീപനം കൈകൊണ്ട റോൺസൺ സഹമത്സരാർത്ഥികളിൽ നിന്ന് തന്നെ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ആ വിമർശനങ്ങൾക്കുമപ്പുറം സ്നേഹവും കരുതലും നന്മയും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടേയും സഹമത്സരാർത്ഥികളുടേയും ഇഷ്ടം കവർന്നുകൊണ്ടാണ് റോൺസൺ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. 2020ൽ ആയിരുന്നു റോൺസണിന്റെ വിവാഹം. ബാലതാരമായി ശ്രദ്ധ നേടിയ നീരജയാണ് താരത്തിന്റെ ഭാര്യ. നീരജ ഇപ്പോള്‍ ഡോക്ടറാണ്. ഹിന്ദു ആചാരപ്രകാരം നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിത വിവാഹ വാർഷികം ഇത്തവണ മലേഷ്യയിൽ ഭാര്യയ്ക്കൊപ്പം ആഘോഷിക്കുകയാണ് റോൺസൺ.
ബിഗ് ബോസ് ഷോയില്‍ പോയത് കാരണം കഴിഞ്ഞ വര്‍ഷം റോണ്‍സണിന് ഭാര്യയ്ക്കൊപ്പമുള്ള പല ആഘോഷങ്ങളും ഒഴിവാക്കേണ്ടി വന്നിരുന്നു. വിഷുവിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭാര്യ സ്ക്രീനില്‍ വന്നത് എല്ലാം വൈറലായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് ഇരുവരും ഒരുമിച്ച് അല്ലായിരുന്നു. പോയവര്‍ഷം കൊവിഡ് 19 ആയതിനാലാണ് വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയാതെ പോയത് എന്നാണ് റോണ്‍സണിന്റെ പുതിയ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. നീരജയ്ക്ക് ഹോസ്പിറ്റല്‍ ഡ്യൂട്ടി ഉണ്ടായിരുന്നു.
അതിനാല്‍ വിവാഹ വാര്‍ഷികം കഴിഞ്ഞ തവണ ഇരുവർക്കും ആഘോഷിക്കാൻ പറ്റിയില്ല. മൂന്ന് മാസം ഭാര്യയെ പിരിഞ്ഞ് നിന്നത് റോൺസണിന് വലിയൊരു ശിക്ഷ കിട്ടിയത് പോലെയായിരുന്നുആ സങ്കടങ്ങളെല്ലാം ഇത്തവണത്തെ വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇരുവരും തീർത്തു. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് റോണ്സണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എത്തി.
ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. ദൈവത്തിന് സ്തുതി സ്തുതി എന്നാണ് ഫോട്ടോയ്ക്കൊപ്പം റോണ്സണ് കുറിച്ചത്. മലേഷ്യയിലാണ് ഇത്തവണ റോണ്‍സണിന്റെയും ഭാര്യ ഡോ. നീരജയുടെയും വെഡ്ഡിങ് ആനിവേഴ്സറി.പ്രണയവിവാഹമായിരുന്നു റോണ്‍സന്റേത്. അഭിനയത്തിനൊപ്പമായി അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ ബിസിനസും നോക്കിനടത്തുന്നുണ്ട് റോണ്സണ്. വീടുകള്‍ വെക്കുക കുറച്ചുകാലം താമസിക്കുക വില്‍ക്കുക ഇതാണ് തങ്ങളുടെ രീതിയെന്നും മുമ്പൊരിക്കൽ നടന് വ്യക്തമാക്കിയിരുന്നു.
മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയുമാണ് നീരജ അഭിനേത്രിയായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പഠനത്തിനായി അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെയാണ് റോണ്സണ് ശ്രദ്ധിക്കപ്പെട്ടത്.
