Malayalam
കല്യാണം ഉടനെ ഉണ്ടാകും, കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്ക്കുന്നതുകൊണ്ട് ഡേറ്റ് സര്‍പ്രൈസായി അറിയിക്കും; റോബിന് രാധാകൃഷ്ണന്
കല്യാണം ഉടനെ ഉണ്ടാകും, കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്ക്കുന്നതുകൊണ്ട് ഡേറ്റ് സര്‍പ്രൈസായി അറിയിക്കും; റോബിന് രാധാകൃഷ്ണന്
ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന് നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷവും റോബിന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അത്യാഢംബര പൂര്‍വം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
ഈ വര്‍ഷം തങ്ങളുടെ വിവാഹമുണ്ടാകുമെന്നാണ് ഇരുവരും അടുത്തിടെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹ തീയതി പരസ്യപ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന് രാധാകൃഷ്ണന്. അവതാരക കെന്ന സണ്ണിയുടെ വെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുക്കാന്‍ ആരതി പൊടിക്കൊപ്പം റോബിന് എത്തിയിരുന്നു. വേദിയിലെത്തി വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കവെയാണ് തന്റെ വിവാഹത്തെ കുറിച്ച് റോബിന് വാചാലനായത്.
നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാന്‍ അത് ഡേറ്റ് ഫിക്സായശേഷം സര്‍െ്രെപസായി പറയാം. കാരണം കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന് പറഞ്ഞത്. ഫാഷന്‍ ഡിസൈനറാണ് ആരതി പൊടി. ബിഗ് ബോസ് നല്കിയ താരത്തിളക്കത്തിന് ശേഷം റോബിന് രാധാകൃഷ്ണന് ഒട്ടേറെ പരിപാടികളില്‍ ഉദ്ഘാടകനായും മുഖയാതിഥിയായും കേരളം മുഴുവന്‍ നിറഞ്ഞ് നിന്നിരുന്നു. അതേ സ്നേഹമാണ് ഇപ്പോള്‍ റോബിന് ആരാധകര്‍ ആരതി പൊടിക്കും നല്‍കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും പിരിഞ്ഞുവെന്നായിരുന്നു സാഷ്യല്‍ മീഡിയയിലെ പ്രചരിച്ചിരുന്നത്. റോബിനുമായുള്ള വിവാഹത്തില്‍ നിന്നും ആരതി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോബിന് മറ്റ് പലരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞതോടെയാണ് ആരതി ബ്രേക്കപ്പ് തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ ആരതി റോബിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതും ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി ഈ വാര്‍ത്തകള്‍.
എന്നാല്‍ ഇതിനിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാന്‍ ആരംഭിച്ചതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ തെല്ലൊന്ന് തണുക്കുകയായിരുന്നു. ആരതിയുടെ പോസ്റ്റുകളില്‍ റോബിന് കമന്റ് ചെയ്യുന്നുണ്ട്. ആരതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട് ആരതിയോ റോബിനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ ബ്രേക്കപ്പിനെ തുടര്‍ന്ന് ആരതി ആ ത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പ്രചരണങ്ങളുണ്ടായിരുന്നു.
എന്നാല്‍ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായതോടെ ആരാധകരും ആശങ്കയിലായിരുന്നു. ബിഗ് ബോസിലൂടെയാണ് റോബിന് താരമാകുന്നത്.
ഷോയില്‍ നിന്നും സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താകപ്പെട്ട താരമാണ് റോബിന്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ആ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു.
നിരവധി വിവാദങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് റോബിനും ആരതിയും. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. വിവാദങ്ങള്‍ക്കിടെ ഇരുവരും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും തുടങ്ങിയതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. അതേസമയം ഇരുവരില്‍ നിന്നു തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
