Malayalam
അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ ആദ്യമായി കാണുകയാണ്, ഒരു പെണ്‍കുട്ടി എത്ര ധൈര്യവതിയും ശക്തയുമാണെന്ന് പറഞ്ഞാലും പ്രണയം എപ്പോഴും താഴ്ന്ന് നില്‍ക്കുമെന്ന് ആരതി പൊടി,
അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ ആദ്യമായി കാണുകയാണ്, ഒരു പെണ്‍കുട്ടി എത്ര ധൈര്യവതിയും ശക്തയുമാണെന്ന് പറഞ്ഞാലും പ്രണയം എപ്പോഴും താഴ്ന്ന് നില്‍ക്കുമെന്ന് ആരതി പൊടി,
റോബിൻ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്ണന് ആരാധകർ കൂടിയത്. ഇപ്പോഴും റോബിൻ തന്നെയാണ് നിറഞ്ഞ് നിൽക്കുന്നത്. ജനുവരി മാസം തന്റെയും ആരതിയുടേയും വിവാഹ നിശ്ചയമുണ്ടാകുമെന്നാണ് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
റോബിന് ആരതിയെ പെണ്ണ് കാണാന്‍ പോയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഡിസംബര്‍ 21 തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് സൂചിപ്പിച്ച് കൊണ്ടൊരു പോസ്റ്റുമായിട്ടാണ് ആരതി എത്തിയിരിക്കുന്നത്. ’21-12-2022 എന്ന ദിവസം ഞാന്‍ ഏറെ കാത്തിരുന്ന സന്തോഷത്തിന്റെ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ ആദ്യമായി കാണുകയാണ്. അത് എന്റെ ആദ്യത്തെ മികച്ച അനുഭവങ്ങളില്‍ ഒന്നായി മാറി.
വളരെ ആവേശഭരിതയായി നിന്ന നിമിഷമാണത്. എല്ലായിപ്പോഴും വിലമതിക്കപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടി എത്ര ധൈര്യവതിയും ശക്തയുമാണെന്ന് പറഞ്ഞാലും പ്രണയം എപ്പോഴും താഴ്ന്ന് നില്ക്കും. ഈ സ്നേഹവും സമാധാനവും എന്നും നിലനില്ക്കട്ടെ’, എന്നുമാണ് വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷനില്‍ ആരതി കുറിച്ചത്.
മാത്രമല്ല ഇന്‍സറ്റാഗ്രാമിലൂടെ രസകരമായൊരു വീഡിയോയാണ് ആരതി പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയൊന്നിന് രാത്രി 1.30 ന് എടുത്ത വീഡിയോയാണ്. ഇരുവരും കാറിനുള്ളില്‍ ഇരിക്കുകയും റോബിന് മുഖം പൊത്തി പിടിക്കുകയും ചെയ്തിരിക്കുകയാണ്. ‘മകളെ നാളെ നമുക്ക് പെണ്ണ് കാണണ്ടേ, എന്ന് പറഞ്ഞ് പറഞ്ഞ് റോബിന് ആരതിയെ കാറില്‍ നിന്നും ചുംബിക്കുന്നു. ശേഷം വീട്ടില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.
റോബിനും കുടുംബവും ആരതിയുടെ വീട്ടിലെത്തുകയും ഓദ്യോഗികമായി പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയിരിക്കുകയാണ്. വീഡിയോയില്‍ റോബിന്റെ അമ്മ ആരതിയുടെ കൈയ്യില്‍ വള ഇട്ട് കൊടുക്കുന്നതും കാണിച്ചിരുന്നു. അങ്ങനെ സന്തോഷത്തോടെ കുടുംബസമേതം നില്ക്കുന്ന ഫോട്ടോയും കൊടുത്തിരുന്നു. വീഡിയോയുടെ അവസാനത്തില്‍ മക്കളെ അച്ഛന് ടൈം ട്രാവല്‍ ചെയ്ത് എത്തിയതാണെന്നും ഭാവിയില്‍ കാണാമെന്നും റോബിന് പറയുകയാണ്.
ഈ മനുഷ്യന് ബിഗ് ബോസില്‍ കണ്ടതിനേക്കാള്‍ അടിപൊളിയാണ് റിയല്‍ ലൈഫില്‍ എന്ന് ഇത് കണ്ടാലറിയാം. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരുന്ന പെണ്ണ് കാണല്‍ ഇതാണെന്ന് വേണമെങ്കില്‍ പറയാം. ക്യൂട്ട് ഫാമിലി. പുരുഷന്റെ വാരിയെല്ല് ഏത് സ്ത്രീയില്‍ ആണോ അവരെ ഭാര്യയായി കിട്ടുമെന്നാണല്ലോ പറയുന്നത്. ഒരു ഇന്റര്‍വ്യൂ കാരണം അത് കൂട്ടി യോജിപ്പിക്കപ്പെട്ടു. അതും എല്ലാവരും സ്നേഹിക്കുന്ന ഒരാളുടെ കൂടെ. ഈ സന്തോഷം എന്നും നിലനില്ക്കട്ടെ.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റോബിന്റെയും ആരതിയുടെയും വീഡിയോയ്ക്ക് താഴെ വരുന്നത്.
ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് മാറുകയായിരുന്നു. റോബിൻ ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
