Malayalam
ഞങ്ങളവന് പേരിട്ടു, മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നരേൻ
ഞങ്ങളവന് പേരിട്ടു, മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നരേൻ
പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി നടൻ നരേൻ പങ്കുവെച്ചത്. വീണ്ടും അച്ഛനാകാൻ പോകുന്നുവെന്നാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ നരേൻ പറഞ്ഞത്. കുടുംബ സമേതമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു. ഡിസംബറിലായിരുന്നു ഡേറ്റ് എന്നാൽ കുഞ്ഞു മകൻ നവംബറിൽ തന്നെ എത്തി.
ഇപ്പോഴിതാ മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് നടൻ. ഞങ്ങളവന് പേരിട്ടു. ഓംങ്കാര്‍ നരേന്‍. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവച്ചത്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഓംങ്കാറിനും നരേനും ആശംസകളുമായി എത്തിയത്.
മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുണ്ട്.
സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.
