Malayalam
ബിഗ് ബോസ് ഒരു മൈന്‍ഡ് ഗെയിം ഷോ ആണ്, നമ്മള് അവിടെ കാണിച്ച എല്ലാ കാര്യങ്ങളും പുറത്ത് കാണിക്കണമെന്നില്ല…അത് വെച്ചിട്ട് ഒരാളുടെ ക്യാരക്ടര്‍ നോക്കരുത്… ഇത് ഞാന്‍ അംഗീകരിക്കില്ല; റോബിൻ പറയുന്നു
ബിഗ് ബോസ് ഒരു മൈന്‍ഡ് ഗെയിം ഷോ ആണ്, നമ്മള് അവിടെ കാണിച്ച എല്ലാ കാര്യങ്ങളും പുറത്ത് കാണിക്കണമെന്നില്ല…അത് വെച്ചിട്ട് ഒരാളുടെ ക്യാരക്ടര്‍ നോക്കരുത്… ഇത് ഞാന്‍ അംഗീകരിക്കില്ല; റോബിൻ പറയുന്നു
മലയാളികൾക്ക് റോബിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് ബോസ്സ് മലയാളം നാലാം സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയാണ് റോബിൻ നേടിയെടുത്തത്. ഇപ്പോഴും റോബിനോടുള്ള സ്നേഹം ആരാധകർക്ക് കൂടിയിട്ടേയുള്ളൂ
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ് വൈകാതെ ആരംഭിക്കാന്‍ പോവുകയാണ്. ഇപ്പോഴും റോബിന് രാധകൃഷ്ണനുമായി ബന്ധപ്പെട്ട ബിഗ് ബോസിലെ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. താന്‍ കാരണം ഇനി വരന് പോവുന്ന ബിഗ് ബോസിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നാണ് റോബിനിപ്പോള്‍ പറയുന്നത്.
ബിഗ് ബോസ് അവസാനിച്ചിട്ട് ഏഴ് മാസമായിട്ടും ഇപ്പോഴും താനൊരു ചര്‍ച്ച വിഷയമായി തുടരുന്നത് തനിക്ക് തന്നെ ലാഭമാണെന്നാണ് റോബിന് പറയുന്നത്. മാത്രമല്ല എന്നെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുള്ള പൊടിക്കൈ ഞാന്‍ തന്നെ പറഞ്ഞ് തരാമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റോബിന് പറയുന്നു.
ഞാന്‍ ചെയ്യുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലാണെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ പറഞ്ഞ് കൊണ്ടിരിക്കട്ടേ. റോബിനെ പറ്റി നെഗറ്റീവ് പറയണമെന്നുള്ള ചിലര്‍ പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നുണ്ട്. അതിന് കാരണമെന്താണ്, ഞാന്‍ വളരുന്നത് കൊണ്ടാണ്. അത് തന്നെ ബാധിക്കില്ല. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഞാന്‍ ആരെയും കൊല്ലാന്‍ പോയിട്ടില്ല, മയക്ക് മരുന്ന് വില്ക്കാന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. അത് ചെയ്യുന്നത് വരെ എന്നെ ആര്‍ക്കും അങ്ങനെ വിധിക്കാന്‍ പറ്റില്ലെന്ന് റോബിന് പറയുന്നു.
എന്റെ പേരിലുള്ള പ്രശ്നങ്ങള്‍ അടുത്ത ബിഗ് ബോസിനെ ബാധിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ വരില്ല. ഒരു പ്രേക്ഷകന് എന്ന നിലയില്‍ അടുത്ത സീസണ് ഞാന്‍ കണ്ട് കൊണ്ടേയിരിക്കുകയുള്ളു. ബിഗ് ബോസ് അവിടെ കഴിഞ്ഞു. അതെന്റെ ജീവിതത്തില്‍ ഒത്തിരി സഹായിച്ചു. അതില്‍ കടപ്പാടുണ്ട്. ഞാനിപ്പോള്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുയാണ്. അടുത്ത സീസണില്‍ ആരെയും ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ ഞാന്‍ പോവില്ലെന്നാണ് റോബിന് ഉറപ്പിച്ച് പറയുന്നത്.
എന്നെ തകര്‍ക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു ടിപ്പ് പറഞ്ഞ് തരാം. എന്നെ പറ്റി മിണ്ടാതിരിക്കുക എന്നതാണ് അത്. എങ്കില്‍ മാത്രമേ ഈ പ്രശസ്തി കുറയുകയുള്ളു. ചിലര്‍ നെഗറ്റീവ് കമന്റിടുമ്പോള്‍ അത് വീണ്ടും കത്തിക്കയറും. അതെനിക്ക് ഗുണമാണ് ചെയ്യുന്നത്. ഒരു മാസം മിണ്ടാതെ ഇരുന്നാല്‍ ഇതെല്ലാം അവസാനിക്കും. വേറെ പ്രശ്നങ്ങളും ആളുകളുമൊക്കെ വരും. അപ്പോള്‍ എന്നെ ഡീഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മിണ്ടാതിരുന്നതാല്
ജാസ്മിനുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. റഗുലര്‍ കോണ്ടാക്ട് ഇല്ല. എങ്കിലും ജാസ്മിനോട് സംസാരിച്ചിരുന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദത്തില്‍ തന്നെയാണ്. ബേസിക്കലി ജാസ്മിന് പാവമാണെന്ന് ഞാന്‍ ബിഗ് ബോസിനകത്ത് വച്ച് തന്നെ പറഞ്ഞിരുന്നു. ഈ കാണുന്ന ബഹളം മാത്രമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളു എന്നാണ് റോബിന് പറയുന്നത്.
ദില്‍ഷയുമായിട്ടുള്ള പ്രശ്നത്തെ കുറിച്ചും അവതാരകന് ചോദിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസില്‍ കണ്ട ദില്‍ഷ അല്ല പുറത്തുള്ളതെന്നും ദില്‍ഷയുടെ വസ്ത്രധാരണത്തെ പറ്റിയും അവള് ഫേക്ക് ആയിരുന്നുവെന്നും നിമിഷ പറഞ്ഞു. ഇതിനെപ്പറ്റി റോബിന്റെ അഭിപ്രായമാണ് അവതാരകന് ചോദിച്ചത്. ‘ബിഗ് ബോസ് ബേസിക്കലി ഒരു മൈന്‍ഡ് ഗെയിം ഷോ ആണ്. നമ്മള് അവിടെ കാണിച്ച എല്ലാ കാര്യങ്ങളും പുറത്ത് കാണിക്കണമെന്നില്ല. അത് വെച്ചിട്ട് ഒരാളുടെ ക്യാരക്ടര്‍ നോക്കരുത്. ഇത് ഞാന്‍ അംഗീകരിക്കില്ലെന്നാണ്’, റോബിന്റെ അഭിപ്രായം.
ആരതി പൊടി പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ ജീവിതത്തിലേക്ക് വന്നയാളാണ്. അവള് സ്വന്തമായി ബിസിനസും സിനിമയുമായി മുന്നോട്ട് പോവുകയാണ്. മൂന്ന് സിനിമകളില്‍ അഭിനയിച്ചു. അവളൊരു പാവമാണ്. ഒരു കൊച്ചുകുട്ടിയെ പോലെയാണ്. ഒരു പ്രശ്നം വന്നാല്‍ രണ്ട് പേരും സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്നുണ്ട്. പിന്നെ ജനുവരിയില്‍ വിവാഹനിശ്ചയം നടത്തണമെന്ന് വീട്ടുകാര്‍ പറയുന്നുണ്ട്. അതിനായി ശരീരഭാരം കുറയ്ക്കുകയാണെന്നും റോബിന് പറയുന്നു.
