Malayalam
റോബിന്റെ വാക്ക് പാലിച്ച് ദില്‍ഷ എത്തി, ഡോക്ടർ എഴുതിയ ബുക്കിന്റെ മറുപേജില്‍ ദില്‍ഷയും തന്റെ മനസ്സിലെ കാര്യം കുറിച്ചു; സന്തോഷത്തിൽ ആറാടി ദില്‍-റോബ് ഫാന്‍സ്, കുറച്ച് പിണങ്ങിനിന്നാലും വൈകാതെ ഇരുവരും ഒന്നിക്കുമെന്ന് ആരാധകർ
റോബിന്റെ വാക്ക് പാലിച്ച് ദില്‍ഷ എത്തി, ഡോക്ടർ എഴുതിയ ബുക്കിന്റെ മറുപേജില്‍ ദില്‍ഷയും തന്റെ മനസ്സിലെ കാര്യം കുറിച്ചു; സന്തോഷത്തിൽ ആറാടി ദില്‍-റോബ് ഫാന്‍സ്, കുറച്ച് പിണങ്ങിനിന്നാലും വൈകാതെ ഇരുവരും ഒന്നിക്കുമെന്ന് ആരാധകർ
മലയാളം ബിഗ് ബോസ് നാലാം സീസണില്‍ ഷോ പുരോഗമിക്കവെ വലിയ മാറ്റത്തിന് വിധേയരായ മത്സരാര്‍ഥികളോടൊപ്പം കളിച്ച് പരിപാടിയിൽ ആദ്യ ടൈറ്റിൽ ലേഡി വിന്നറായ താരമായിരുന്നു ദിൽഷ പ്രസന്നൻ. ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ദിൽഷയെ കാത്തിരുന്നത് വലിയ സൈബർ ആക്രമണങ്ങളായിരുന്നു. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച അരങ്ങേറിയത്.
മത്സരത്തിൽ വിജയി ആയി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീണു
ഡോക്ടര്‍ റോബിന് രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. റോബിനുമായുള്ള സൗഹൃദം തന്നെ വേണ്ടെന്ന് വെച്ചുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം ഏവരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചിരുന്നു.
അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ശത്രുക്കളായി മാറുകയായിരുന്നു റോബിനും ദില്‍ഷയും. ഒരു ഘട്ടത്തില്‍ വിവാഹത്തിലേക്ക് ആരാധകര്‍ കരുതിയിരുന്ന ബന്ധമായിരുന്നു ഇരുവരുടേയും. ഇത് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ദിൽ-റോബ് ഫാന്സിനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദില്‍-റോബ് ഫാന്‍സിന് പ്രതീക്ഷ നല്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. റോബിന് പണ്ട് പറഞ്ഞൊരു കാര്യം സാധിപ്പിച്ചുകൊണ്ടാണ് ദില്‍ഷ തിരിച്ചുവന്നിരിക്കുന്നത്.
ബിഗ്ബോസിന് പുറത്തുവന്ന ശേഷം റോബിന് ആദ്യം പോയ സ്ഥലങ്ങളില്‍ ഒന്നായിരുന്നു മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഫിറോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സനാഥാലയം. റോബിന് അവിടെ എത്തിയപ്പോള്‍ ഒരിക്കല്‍ ഇവിടെ താന്‍ ദില്‍ഷയുമായി വരുമെന്ന് ഫിറോസിനോട് വാക്ക് പറഞ്ഞിരുന്നു.ദില്‍ഷയുമായി ഇവിടെ വരണം എന്നത് തന്റെ ആഗ്രഹം ആണെന്നും മുന്പോട്ടുള്ള ദില്‍ഷയുടെ ജീവിതത്തില്‍ സനാധാലയത്തില് നിന്നും ലഭിക്കുന്ന ആളുകളുടെ സ്നേഹവും അനുഗ്രഹവും നല്ല രീതിയില്‍ അനുഗ്രഹമാകും എന്നും റോബിന് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെക്ക് ഒരുമിച്ച് വരാനുള്ള ഭാഗ്യം ഇരുവര്‍ക്കും ഉണ്ടായില്ല.
എന്നാല്‍ ഇപ്പോള്‍ റോബിന്റെ വാക്ക് പാലിച്ച് ദില്‍ഷ എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ദില്‍ഷ സനാഥാലയത്തില്‍ എത്തി എല്ലാവരെയും കാണുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. റോബിന് എഴുതിയ ബുക്കിന്റെ മറുപേജില്‍ തന്നെയാണ് ദില്‍ഷയും തന്റെ മനസ്സിലെ കാര്യം എഴുതുകയും ചെയ്തു.
ഡോക്ടര്‍ പറഞ്ഞ വാക്ക് ദില്‍ഷ പാലിച്ചല്ലോ എന്ന സന്തോഷത്തിലാണ് ദില്‍-റോബ് ഫാന്‍സ്. പക്ഷേ ഇരുവരും ഒരുമിച്ച് വരണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. കുറച്ച് പിണങ്ങിനിന്നാലും ഡോക്ടറും ദില്‍ഷയും വൈകാതെ ഒന്നിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
