Malayalam
ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നു; ഋഷി കപൂറുമായുള്ള ഓർമ്മകളിൽ ശശി തരൂർ
ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നു; ഋഷി കപൂറുമായുള്ള ഓർമ്മകളിൽ ശശി തരൂർ
Published on
ഋഷി കപൂറിന്റെ വിയോഗം സിനിമ ലോകത്തും ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്. ഇപ്പോൾ ഇതാ
തന്റെ സീനിയര്‍ ആയിരുന്ന ഋഷികപൂറിനെ ഓര്‍ക്കുകയാണ് തിരുവന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍.
“മുംബൈയിലെ കാംപിയോണ്‍ സ്കൂളില്‍ എന്റെ സീനിയര്‍ ആയിരുന്നു ഋഷി കപൂര്‍. 1967-68 കാലഘട്ടത്തില്‍ ഇന്റര്‍ ക്ലാസ് നാടക മത്സരത്തില്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നു. അദ്ദേഹമിപ്പോള്‍ ഒരു മെച്ചപ്പെട്ട ലോകത്തേക്ക് പോയിരിക്കുന്നു. ബോബി എന്ന റൊമാന്റിക് ഹീറോ മുതല്‍ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലെ പക്വതയുള്ള കഥാപാത്രങ്ങള്‍ വരെ ശ്രദ്ധ നേടിയിരുന്നു”. ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
rishi kapoor
Continue Reading
You may also like...
Related Topics:Rishi Kapoor
