Bollywood
ഋഷി കപൂറിന്റെ ആ അപൂര്‍വരഹസ്യം.. ബോബിയില്‍ സംഭവിച്ചത്? ആരും അറിയാത്ത ആ ‘പ്രണയം’
ഋഷി കപൂറിന്റെ ആ അപൂര്‍വരഹസ്യം.. ബോബിയില്‍ സംഭവിച്ചത്? ആരും അറിയാത്ത ആ ‘പ്രണയം’
ബോളിവുഡിന്റെ തിരശ്ശീലയില്‍ യുവത്വത്തിന്റെ ആഘോഷങ്ങള്‍ക്കു തിരികൊളുത്തിയ താരമാണ് ഋഷി കപൂര്‍. നടന് ഇര്ഫാന് ഖാന്റെ മരണത്തില്‍ പകച്ച് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ സിനിമാലോകം.. ഇര്‍ഫാന്റെ മരണത്തിന് പിന്നാലെ മറ്റൊരു നഷ്ടം കൂടി ബോളിവുഡിന് സംഭവിച്ചിരിക്കുകയാണ്. മരണം പകരം വെക്കാനില്ലാത്ത കലാകാരൻ മാരെയാണ് രാജ്യത്തിന് നഷ്ടമായത്.
പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. 1970 ൽ പുറത്തിറങ്ങിയ മേരനാം ജോക്കര്‍ ആണ് ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം. ഒരു പൂര്‍ണയൗവനചിത്രമായി ഹിന്ദിസിനിമാലോകം കൊണ്ടാടിയ ബോബിയിലൂടെ നായികനായി എത്തി പിന്നീട് ബോളിവുഡിന്റെ മുഖമായി മാറിയ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകൾ ഇടാറുള്ള ഋഷി കപൂര്‍ തന്റെ കുടുംബത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവസാനമായി ഏപ്രിൽ രണ്ടിനാണ് ട്വിറ്ററിലൂടെ ഒരു എഴുത്ത് അദ്ദേഹം പോസ്റ്റ് ചെയ്തത്.
. 1973 -ല്‍ രാജ്കപൂര്‍ സംവിധാനം ബോബിയിലെ കന്നിപ്രകടനത്തിലൂടെത്തന്നെ ഋഷി കപൂര്ഡിംപിള് കപാഡിയ ജോഡി ഹിന്ദി സിനിമാലോകത്തിന്റെ അവിഭാജ്യഘടകമായി മാറി. പിന്നീട് ബി ടൗണിലെ പ്രണയനായകനായി ഏകദേശം 92 സിനിമകളില്‍ അഭിനയിച്ചു. അതില്‍ 36 എണ്ണവും ബോക്സ്ഓഫിസിലെ ഹിറ്റുകളായിരുന്നു. ബോബി, ലൈലാ മജ്നു, സര്‍ഗം, കര്‍സ്, പ്രേം രോഗ്, നാഗിന, ഹണി മൂണ്‍, ഹീന, ബോല്‍ രാധാ ബോല്‍, യേ വാദാ രഹാ തു തുടങ്ങിയവ പ്രധാന ഹിറ്റുകള്‍. എണ്‍പതുകളില്‍ ഋഷി കപൂര്‍ ചിത്രങ്ങളുടെ ഗാനങ്ങള്‍ യുവാക്കളുടെ ഹരമായിരുന്നു. അദ്ദേഹത്തിന്റെ ഡാന്‍സും വസ്ത്രധാരണരീതിയിലും അന്നത്തെ കോളജ് കാലത്തെ തരംഗമായിരുന്നു.
1999ല്‍ ആ അബ് ലോട്ട് ചലേന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിങിനെയാണ് ഋഷി കപൂര്‍ വിവാഹം കഴിച്ചിരിക്കുന്നത്. 2000 കാലഘട്ടത്തില്‍ അദ്ദേഹം സഹതാരത്തിന്റെ വേഷത്തിലേയ്ക്കു മാറി. ഹം തും, ഫനാ, നമസ്തേ ലണ്ടന്‍, ലവ് ആജ് കല് എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കരികിലേയ്ക്കെത്തി. 2018ല്‍ അദ്ദേഹത്തിന്റെ കാന്‍സര്‍ ആണെന്ന് സ്ഥിരീകിരിച്ചു.ന്യൂയോര്‍ക്കില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ചികിത്സയ്ക്കു ശേഷം അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോഡിയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.
1970 കളിലെ യുവതയുടെ ഹരമായിരുന്ന ഋഷി കപൂര്‍ ഇനി ഓര്‍മ്മ. ഋഷിയുടെ ശബ്ദമായി ബോബി യില്‍ അവതരിച്ച ശൈലേന്ദ്ര സിംഗിനെ ഇന്നും നാം ഓര്‍ക്കുന്നത് ആ സിനിമയിലെ കാലാതിവര്‍ത്തിയായ ഗാനങ്ങളിലൂടെയാണ്. ബോബിയുടെ കഥ, ഋഷിയുടെ ശബ്ദമായിരുന്ന ശൈലേന്ദ്ര സിംഗിന്റെ ഓര്‍മ്മകളില്‍. മേ ശായര് തോ നഹി, ഹം തും ഏക് കമരേ മേം ബന്ദ് ഹോ തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമാഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സംഗീത പ്രമേകളുടെ എന്നത്തെയും ഹരം. മേ ശായര് തോ നഹിയുടെ പിറവിയും മറക്കാനാവില്ല. ഗാനം സൂപ്പര്‍ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചവരില്‍ ഒരാള്‍ പിന്നണിയില്‍ അതീവ ഹൃദ്യമായി ഗിറ്റാര്‍ വായിച്ച ഗോരഖ് ശര്‍മ്മയാണ്. ശര്‍മ്മയുടെ ഗിറ്റാര്‍ തന്ത്രികളെ ഒഴിച്ചുനിര്‍ത്തി ഈ ഗാനത്തെ കുറിച്ച് സങ്കല്‍പ്പിക്കുക പോലും അസാധ്യം. ഗാനം റെക്കോര്‍ഡ് ചെയ്ത അതേ ദിവസം വൈകീട്ടായിരുന്നു ബോബിയുടെ റിലീസിന് മുന്നോടിയായി സിനിമാരംഗത്തെ പ്രമുഖര്‍ക്ക് വേണ്ടി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാജ് കപൂര്‍ ഒരുക്കിയ ആര്‍ഭാടപൂര്‍ണ്ണമായ വിരുന്ന്. മേരാ നാം ജോക്കറിന്റെ നഷ്ടം നികത്താന്‍ രാജ് കപൂര്‍ ഒരുക്കിയു പുതിയ സാമ്പത്തിക പരീക്ഷണം കൂടിയായിരുന്നു മകനെ വച്ചൊരുക്കിയ ബോബി. എല്ലാ കണക്കും തെറ്റിച്ചു. ബോബി ഒരു യുവത ഏറ്റെടുത്തു.
rishi kapoor
