Connect with us

പകരം വെക്കാനില്ലാത്ത കലാകാരനെ നഷ്ട്ടപെട്ടു; ‘അദ്ദേഹം പോയി.. ഞാൻ ആകെ തകർന്നിരിക്കുകയാണെന്ന് നടൻ

Bollywood

പകരം വെക്കാനില്ലാത്ത കലാകാരനെ നഷ്ട്ടപെട്ടു; ‘അദ്ദേഹം പോയി.. ഞാൻ ആകെ തകർന്നിരിക്കുകയാണെന്ന് നടൻ

പകരം വെക്കാനില്ലാത്ത കലാകാരനെ നഷ്ട്ടപെട്ടു; ‘അദ്ദേഹം പോയി.. ഞാൻ ആകെ തകർന്നിരിക്കുകയാണെന്ന് നടൻ

മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇർഫാൻ ഖാന് പിന്നാലെ ബോളിവുഡിൽ നിന്ന് മറ്റൊരു നടനെ കൂടിയ നഷ്ട്ടമായിരിക്കുകയാണ്. അദ്ദേഹം പോയി. ഞാൻ ആകെ തകർന്നിരിക്കുകയാണ്.” എന്ന് അമിതാഭ് ബച്ചൻ കുറിച്ച വാക്കുകളിലൂടെയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്. ബോബി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് ഋഷി.

മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 67 കാരനായ ഋഷി കപൂര്‍ അര്‍ബുദ രോഗബാധിതനായിരുന്നു, നേരത്തെ ഒരു വര്‍ഷത്തോളം അദ്ദേഹം അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.

ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

നീതു സിംഗാണ് ഭാര്യ. നടൻ രൺബീർ കപൂർ മകനും റിഥിമ കപൂർ മകളുമാണ്.

rishi kapoor

More in Bollywood

Trending

Recent

To Top