News
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ഋഷഭ് ഷെട്ടിക്കും ക്ഷണം; ചടങ്ങിലേയ്ക്ക് ക്ഷണക്കപ്പെട്ട മറ്റ് താരങ്ങള്‍ ഇതൊക്കെ!
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ഋഷഭ് ഷെട്ടിക്കും ക്ഷണം; ചടങ്ങിലേയ്ക്ക് ക്ഷണക്കപ്പെട്ട മറ്റ് താരങ്ങള്‍ ഇതൊക്കെ!

നിരവധി ആരാധകരുള്ള താരമാണ് റിഷഭ് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ കാന്താര എന്ന ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് നടന് ഋഷഭ് ഷെട്ടിയ്ക്കും ക്ഷണമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്.
ജനുവരി 22 ന് ഉച്ചയ്ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലില്‍ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ 13 ദിവസം നീണ്ടു നില്ക്കും.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 7000ത്തിലധികം വിശിഷ്ട വ്യക്തികളാണ് പങ്കെടുക്കുന്നത്.
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ് എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിച്ചു. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കാണ് ബോളിവുഡില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് വിശ്വാസികള്‍ അയോദ്ധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...