Bollywood
കജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രിയില്‍
കജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രിയില്‍
Published on
മുന്‍കാല നടിയും ബോളിവുഡ് താരം കജോളിന്റെ അമ്മയുമായ തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ജൂഹുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നടിയുള്ളതെന്നാണ് വിവരം. തനൂജ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
നിരവധി ഹിന്ദി, ബംഗാളി ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് തനൂജ. ബഹാരേം ഫിര്‍ ഭി ആയേംഗി, ജ്യുവല്‍ തീഫ്, ഹാഥീ മേരേ സാഥീ, മേരേ ജീവന്‍ സാഥി എന്നിവയാണ് തനൂജയുടെ പ്രധാന ചിത്രങ്ങള്‍.
Continue Reading
You may also like...
Related Topics:Kajol
