News
കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി
കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി
കന്നഡ ചിത്രം കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നിലവില്‍ കാന്താര രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച് പ്രദര്‍ശനം തുടരുകയാണ്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ചിത്രം കന്നടയ്ക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനം നടത്തുന്നുണ്ട്.
ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2വിന്റെ സ്വീകാര്യതയെ പോലും മറികടക്കാന്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ ഇതിനോടകം പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. കാഴ്ചക്കാരനില്‍ ഒരോ നിമിഷവും ആകാംഷ നിറയ്ക്കുന്ന രീതിയിലാണ് പ്രമേയം ഒരുക്കിയിരിക്കുന്നത്.
19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്നു മാത്രം 60 കോടി നേടിയ ചിത്രം 170 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
