Malayalam Breaking News
പ്രണയം പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് !!!
പ്രണയം പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് !!!
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. തന്റെ പ്രണയം ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രമിലൂടെയാണ് 21 കാരനായ റിഷഭ് തന്റെ പ്രണയം പരസ്യമാക്കിയത്.
റിഷഭിന്റെ തന്റെ പ്രണയം വെളിപ്പെടുത്തിയതിങ്ങനെ
നിന്നെ സന്തോഷവതിയാക്കാന്‍ ഞാനാഗ്രഹിക്കുന്നു, കാരണം നീയാണ് എന്റെ സന്തോഷം എന്നാണ് പ്രണയിനിയോടൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് കുറിച്ചത്.
സംരംഭകയും ഇന്റീരിയര്‍ ഡിസൈനറുമായ ഇഷ നേഗിയാണ് റിഷഭിന്റെ പ്രണയിനി. റിഷഭിന്റെ പോസ്റ്റിനോട് ഇഷ പ്രതികരിച്ചതിങ്ങനെ.
എന്റെ പുരുഷന്, എന്റെ ആത്മമിത്രം, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ പ്രണയം എന്നാണ് ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്ത് ഇഷ റിഷഭിനെ വിശേഷിപ്പിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മിന്നുന്ന പ്രകടനം നടത്തുന്ന താരത്തെ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വെടിക്കെട്ട് ഇന്നിങ്സുകള്‍ക്കു പേരുകേട്ട ഇടംകൈയന്‍ ബാറ്റ്സ്മാനായ പന്തിനെ ഇന്ത്യയുടെ ഗില്‍ക്രിസ്റ്റെന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നു.
rishab pant open up about his relationship
