Malayalam Breaking News
ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് ഇറക്കി വിട്ടു!!!
ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് ഇറക്കി വിട്ടു!!!
ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് ഇറക്കി വിട്ടു. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍, കോളേജ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍നിന്ന് പ്രിന്‍സിപ്പാളാണ് ഇറക്കി വിട്ടത്.
ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.
കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കാറുണ്ട്. അത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തേ വിലക്കിയിരുന്നു. എന്നാല്‍ കുട്ടികള്‍ അത് കൂട്ടാക്കിയില്ല. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി.
പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. തുടര്‍ന്ന് ഡെയ്ന്‍ കോളേജില്‍ നിന്ന് മടങ്ങി.
conflict between students and principal
