Malayalam
ചെക്ക് കേസ്; നടൻ റിസബാവ കീഴടങ്ങി
ചെക്ക് കേസ്; നടൻ റിസബാവ കീഴടങ്ങി
Published on
വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. കഴിഞ്ഞ ദിവസമായിരുന്നു ചെക്ക് മടങ്ങിയ കേസില്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് . എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി.
എളമക്കര സ്വദേശി സാദിഖാണ് പരാതിക്കാരന്. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി.
Continue Reading
You may also like...
Related Topics:risabava
