Connect with us

താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ട് ഇരിക്കുകയാണ്, തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം; യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി

News

താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ട് ഇരിക്കുകയാണ്, തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം; യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി

താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ട് ഇരിക്കുകയാണ്, തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം; യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

മിനിസ്‌ക്രീനില്‍ ഏറെ സജീവമാണ് റിമി ഇപ്പോള്‍. നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും ഇതിനകം അവതാരകയായി റിമി എത്തിയിട്ടുണ്ട്. സംഗീത, കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി അങ്ങനെയും നിരവധി ആരാധകരെ ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഗംഭീര മേക്കോവറിലൂടെ റിമി ആരാധകരെ ഞെട്ടിച്ചിരുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അടുത്തിടെ മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി രംഗത്ത് എത്തിയിരുന്നു. താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്. ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം എന്നായിരുന്നു യേശുദാസിനോടുള്ള റിമിയുടെ അപേക്ഷ.

വിദേശത്ത് നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. നടന്‍ ജയറാമും റിമിക്ക് ഒപ്പമുണ്ടായിരുന്നു. യേശുദാസിന് മുന്നില്‍ വച്ച് ജയറാമും ഒരു ഗാനമാലപിച്ചിരുന്നു. ആ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞു കൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. സദസ്സില്‍ ഗാനം കേട്ടിരിക്കുന്ന യേശുദാസിനെയും ഭാര്യ പ്രഭയെയും വിഡിയോയില്‍ കാണാം.

ജയറാം ഗാനത്തിന് ഒടുവില്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാന്‍ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. തുടര്‍ന്നാണ് ഞാനും ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുള്ള റിമിയുടെ കമന്റ്. ഏതായാലും ഈ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.

ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകര്‍ ഏറെയായിരുന്നു. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്. ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും സജീവമായതോടെ റിമിയ്ക്കുള്ള ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്.

ലോക്ക് ഡൗണ്‍ കാലത്തായിരുന്നു റിമി ടോമി സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാവുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു. പാചക വീഡിയോ ആയിരുന്നു ആദ്യം പങ്കുവെച്ചത്. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. പിന്നീട് തന്റെ മേക്കോവര്‍, വര്‍ക്കൗട്ട് ,ഡയറ്റ് വീഡിയോകളൊക്കെ പങ്കുവെച്ചിരുന്നു.

ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച മേക്കോവറായിരുന്നു റിമി ടോമിയുടേത്. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്. ഇപ്പോഴും തന്റെ വര്‍ക്കൗട്ട് വീഡിയോയുമായി റിമി ടോമി എത്താറുണ്ട്.

More in News

Trending