Connect with us

ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുന്നു; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

News

ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുന്നു; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുന്നു; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുകയാണെന്നും അടൂര്‍ ആരോപിച്ചു. കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്.

തിയേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഹയര്‍ സെക്കന്‍ഡറി വിജയം അടിസ്ഥാന യോഗ്യതയാക്കിയുള്ള പ്രവേശന രീതിയും കുത്തഴിഞ്ഞ നടത്തിപ്പും ആദ്യ ആറ് വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ടിനെ വലച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതിന് ശേഷമാണ് ചുരുക്കം ചില അധ്യാപകരെ നിയമിച്ചത്. പ്രായോഗിക പരിശീലനത്തിന് ആവശ്യമായ ക്യാമറയോ ശബ്ദലേഖന യന്ത്രങ്ങളോ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. ഇതെല്ലാം അധ്യയനത്തെ ബാധിച്ചിരുന്നു.

കോഴ്‌സിന്റെ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പഠനമോ പരിശീലനമോ പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ അധ്യയനത്തിന്റെ അഭാവത്തില്‍ പകല്‍ ഹോസ്റ്റലുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. 2019 ല്‍ പുതിയ ഡയറക്ടറെ നിയമിച്ച ശേഷമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ചിട്ടയുമുണ്ടായത്. ഇക്കൊല്ലം ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പ്രവേശനം നേടുകയും ചെയ്തിരിക്കെയാണ് സമരം ആരംഭിച്ചിരിക്കുന്നത്.

ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കെ, ഇത് സംബന്ധിച്ച മറ്റു വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ലെന്നും അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ ഡിസംബര്‍ അഞ്ച് മുതലാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ‘വിദ്യാര്‍ത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങള്‍ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്.

ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ശക്തമായി അപലപിക്കുന്നു. ശങ്കര്‍ മോഹന്‍ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയില്‍ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസത്തയ്ക്ക് കളങ്കമുണ്ടാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം അപമാനകരമാണെന്നും വിദ്യാ!!ര്‍ത്ഥികള്‍ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇരുവര്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ക്ക് ഇരുപത്തി ഏഴാമത് രാജ്യാന്തര ചലച്ചിത്രോത്സവും വേദിയായി.

More in News

Trending

Recent

To Top