തളര്‍ത്താന്‍ നോക്കണ്ട റിമി സന്തോഷവതിയാണ് !!! മറുപടി പ്രതീക്ഷിച്ചവര്‍ക്ക് മുന്നിലേക്ക് റിമി….
റിമി ടോമി വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്ത പുറത്തു വന്നിരുന്നു. പതിനൊന്നു വര്‍ഷത്തെ ദാമ്പത്യമാണ് റിമി ടോമിയും റോയ്സും അവസാനിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. എറണാകുളം കുടുംബ കോടതിയില്‍ കഴിഞ്ഞ് ഏപ്രില്‍ പതിനാറിന് റിമി ടോമി വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹ മോചന ഹര്‍ജി. വാര്‍ത്തകള്‍ക്കെതിരെ താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. റിമി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ? എന്താണ് വിവാഹ മോചനത്തിന്റെ കാരണം എന്നിങ്ങനെ നിരവധി സംശയങ്ങളായിരുന്നു സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ ചോദിച്ചത്.
ഇപ്പോഴിതാ താന്‍ സന്തോഷവതിയായിരിക്കുന്നു എന്ന് തെളിയിക്കുന്ന രണ്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ് നടി കവിയൂര്‍ പൊന്നമ്മക്കൊപ്പം നില്‍ക്കുന്നതാണ് ഒരു ചിത്രം. ഒരെണ്ണം സെല്‍ഫിയുമാണ്. റിമി ഒരിക്കലും തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല. അതിന് ഉദാഹരണമാണ് ഈ ചിത്രം.ആളുകള്‍ എന്തു പറയുമെന്നോര്‍ത്ത് ജീവിതത്തില്‍ അഭിനയിക്കാന്‍ ശ്രമിച്ചിട്ടില്ല. വര്‍ഷങ്ങളോളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ ‘തലതെറിച്ച’ സ്വഭാവം അതേപടി തുടര്‍ന്നു. നമുക്ക് പലര്‍ക്കും സാധിക്കാത്ത കാര്യമാണത്. എന്നിട്ടും അവരെ ആക്രമിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് പതിനൊന്നു വര്‍ഷത്തെ ദാമ്പത്യമാണ് റിമി ടോമിയും റോയ്സും അവസാനിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. രണ്ടായിരത്തി എട്ടില്‍ ആണ് റോയ്സും റിമിയും തമ്മിലുള്ള വിവാഹം നടന്നത്.
നാദിര്‍ഷയുടെ കൂടെ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് റിമി ഗാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മീശ മാധവന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം കൊണ്ട് താരം മലയാളത്തിലെ മുന്‍നിര ഗായികമാരില്‍ ഒരാളായി. നിരവധി പ്രോഗ്രാം റിമിയെ തേടിയെത്തി. അഭിനയത്തിലും താരം പരീക്ഷണങ്ങള്‍ നടത്തി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ്. മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെയാണ് ഇരുവരും കേസ് മുന്നോട്ടു കൊണ്ടു പോയത് എന്നാണ് വിവരം. കുടുംബ കോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരങ്ങള്‍. മ്യുച്ചല്‍ കണ്‍സെന്റ് ആയതിനാല്‍ ആറു മാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഇരുവര്‍ക്കും കുട്ടികളില്ല.
Rimi Tomy is happy now…
