Connect with us

ഒന്നിലും പതറാതെ പറഞ്ഞ വാക്കില്‍, ആ സത്യത്തില്‍ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചു പറഞ്ഞു; വീണ്ടും വൈറലായി കുറിപ്പ്

News

ഒന്നിലും പതറാതെ പറഞ്ഞ വാക്കില്‍, ആ സത്യത്തില്‍ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചു പറഞ്ഞു; വീണ്ടും വൈറലായി കുറിപ്പ്

ഒന്നിലും പതറാതെ പറഞ്ഞ വാക്കില്‍, ആ സത്യത്തില്‍ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചു പറഞ്ഞു; വീണ്ടും വൈറലായി കുറിപ്പ്

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.

അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ഇതിന് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ആ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയായിരുന്നു;

ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേര്‍പെടുത്തിയപ്പോഴും, മഞ്ജു എന്ന സ്ത്രീ പുലര്‍ത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തില്‍ നിന്നും ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാന്‍ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുന്‍ഭര്‍ത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവര്‍ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നില്‍ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനില്‍ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ പടിയിറങ്ങി.

അതിനു ശേഷം അവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. അതിന് പിന്നീട് തുടര്‍ച്ചകളുണ്ടായി. നിയമപരമായ പോരാട്ടങ്ങള്‍ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വര്‍ഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവര്‍ നിന്നു. മറ്റുപലരും കൊടുത്ത മൊഴികള്‍ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാന്‍ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കില്‍, ആ സത്യത്തില്‍ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചു പറഞ്ഞു.

ഇന്നിപ്പോ ക്രൂരതക്ക് ശരിവെക്കുന്ന പുതിയ തെളിവുകള്‍ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോള്‍, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന ‘ജനപ്രിയന്‍’ കഥകള്‍ ഓരോന്നായി തെളിഞ്ഞുവരുമ്പോള്‍, പണക്കൊഴുപ്പില്‍ എല്ലാം തീര്‍ക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകള്‍ അവസാനനിമിഷം തെറ്റിപ്പോകുമ്പോള്‍, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവള്‍ക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യര്‍ക്കും തന്നെയാണ് എന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, തുടരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിന്റെ സ്ഥിതിഗതികള്‍ എന്താകുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

അജിത്തിന്റെ കൂടെയുള്ള തുവിന് എന്ന ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്താനുള്ളത്. പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുന്നത്. കാത്തിരിപ്പ് വെറുതേയാകില്ല എന്ന് തന്നെയാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ ആരാധകര്‍ക്കൊരു വിരുന്നാകും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ ആക്ഷന്‍ പ്രകടനമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്.

മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്‍’ ആയിരുന്നു. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.

More in News

Trending