Malayalam
ഭാര്യയെ ചേര്‍ത്ത് പിടിച്ച് റോയ്‌സ്, എന്തൊരു സുന്ദരിയാണ് സോണിയ എന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍
ഭാര്യയെ ചേര്‍ത്ത് പിടിച്ച് റോയ്‌സ്, എന്തൊരു സുന്ദരിയാണ് സോണിയ എന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്കേറെ സുപരിചിതമായ പേരാണ് റോയ്‌സ്. ഈ പേര് മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ട് തുടങ്ങിയത് ഗായികയും അവതാരകയും നടിയുമെല്ലാമായ റിമി ടോമിയുടെ വിവാഹശേഷമാണ്. സെലിബ്രിറ്റി അല്ലെങ്കിലും റിമി ടോമിയുമായുള്ള വിവാഹശേഷം സെലിബ്രിറ്റിയായിട്ടാണ് റോയ്‌സിനെ ആരാധകര്‍ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും തിരക്കിനിടയില്‍ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് റോയ്‌സ് എത്താറുണ്ട്. റിമി ടോമിയുമായുള്ള വിവാഹമോചനം ഏവരെയും ഞെട്ടിച്ചിരുന്നു. ഇതിന് ശേഷം രണ്ട് വര്‍ഷം മുമ്പാണ് റോയ്‌സ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സോണിയയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ റോയ്‌സ് പങ്കുവെച്ചൊരു കപ്പിള്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഭാര്യ സോണിയയെ ചേര്‍ത്ത് നിര്‍ത്തി നിറചിരിയുമായി നില്‍ക്കുന്ന റോയ്‌സാണ് ചിത്രത്തിലുള്ളത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജുബ്ബയും മുണ്ടുമായിരുന്നു റോയ്‌സിന്റെ വേഷം. പച്ച നിറത്തിലുള്ള സാരിയായിരുന്നു സോണിയ ധരിച്ചിരുന്നത്. കപ്പിള്‍ ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്തൊരു സുന്ദരിയാണ് സോണിയ എന്ന കമന്റുകളാണ് ഏറെയും വന്നിരിക്കുന്നത്. ഇടയ്ക്കിടെ ഭാര്യയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ റോയ്‌സ് പങ്കുവെക്കാറുണ്ട്. പിറന്നാളിന് സോണിയെ തന്ന സര്‍െ്രെപസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും നേരത്തെ റോയ്‌സ് എത്തിയിരുന്നു. അവയെല്ലാം വളരെപ്പെട്ടെന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
റിമി ടോമിയുമായുള്ള വിവാഹശേഷം വളരെ വിരളമായി മാത്രമാണ് റോയ്‌സ് മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരിക്കല്‍ ഒന്നും ഒന്നും മൂന്ന് എന്ന റിമിയുടെ ഷോയില്‍ സ്റ്റീഫന്‍ ദേവസിക്കൊപ്പം ഗസ്റ്റായി വന്ന് റോയ്‌സ് റിമിയെ സര്‍െ്രെപസ് ചെയ്യിച്ചിരുന്നു. അന്ന് കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഇടയ്ക്കിടെ റിമി സ്വയം ട്രോളുന്നുമുണ്ടായിരുന്നു.
താല്‍പര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും കാര്യത്തില്‍ തങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെന്നും തന്റെ ഒരു പാട്ട് പോലും റോയ്‌സിന് അറിയില്ലെന്നും റിമി ആ പരിപാടിയില്‍ വെച്ച് പറഞ്ഞിരുന്നു. കേരളം വിട്ട് പുറത്തേക്ക് സ്‌റ്റേജ് ഷോയ്ക്കും ഇന്റര്‍വ്യൂവിനും മറ്റുമായി പോകുമ്പോഴെല്ലാം റോയ്‌സായിരുന്നു റിമിയ്ക്ക് ഒപ്പം പോയിരുന്നത്. ഏത് ഷോയില്‍ പങ്കെടുത്താലും അക്കാലത്തെല്ലാം സംസാരിക്കുമ്പോള്‍ ഒരു വാക്ക് എങ്കിലും റോയ്‌സിനെ കുറിച്ച് റിമി പറയുമായിരുന്നു.
2008ല്‍ ആണ് റിമിയുമായി റോയിസിന്റെ വിവാഹം നടക്കുന്നത്. എന്നാല്‍ പരസ്പരം യോജിച്ച് പോവുകയില്ലെന്ന് മനസിലായപ്പോള്‍ റോയ്‌സും റിമിയും വിവാഹ മോചിതരാവുകയായിരുന്നു. പിന്നീട് പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹം ആയിരുന്നു റോയിസ് കിഴക്കൂടന്റേത്. റോയ്‌സിന്റെ രണ്ടാം വിവാഹം വളരെ ലളിതമായിരുന്നു. തൃശൂരില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ആ സമയത്ത് വൈറലായിരുന്നു. വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മുതല്‍ റിമിയേയും റോയ്‌സിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ കമന്റുകളുമായി എത്തിയിരുന്നു.
തന്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞിട്ടുണ്ട്.
‘അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകള്‍ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തില്‍ അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിലാകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകള്‍ക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയുമെങ്കില്‍ അത് നല്ലതാണ്. ഞാന്‍ അവരുടെ കാര്യത്തില്‍ സന്തോഷവതിയാണ്. നമ്മള്‍ക്ക് ആസ്വദിക്കാന്‍ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ എന്നും’, റിമി പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം ഫിറ്റ്‌നസില്‍ അടക്കം ഗംഭീര ട്രാന്‍സ്‌ഫോമേഷനാണ് റിമി നടത്തിയത്. പ്രായം നാല്‍പതിനോട് അടുത്തെങ്കിലും റിമിക്ക് ഇന്നും ഇരുപതുകളിലെ സൗന്ദര്യമുണ്ടെന്നാണ് ആരാധകര്‍ പറയാറുള്ളത്.
ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകര്‍ ഏറെയായിരുന്നു. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്. ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും സജീവമായതോടെ റിമിയ്ക്കുള്ള ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്.
