Connect with us

കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതില്‍ നടന്ന ഒരു കാര്യം; ഒടുക്കം ‘വില്ലന്‍’ തന്നെ നായികയെ സ്വന്തമാക്കിയെന്ന് ആരാധകര്‍

Malayalam

കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതില്‍ നടന്ന ഒരു കാര്യം; ഒടുക്കം ‘വില്ലന്‍’ തന്നെ നായികയെ സ്വന്തമാക്കിയെന്ന് ആരാധകര്‍

കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതില്‍ നടന്ന ഒരു കാര്യം; ഒടുക്കം ‘വില്ലന്‍’ തന്നെ നായികയെ സ്വന്തമാക്കിയെന്ന് ആരാധകര്‍

സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. വിവാഹിതരാകും മുന്നേ നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ താരങ്ങളാണ് ഇവര്‍. നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകള്‍ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനുമൊപ്പം കാവ്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല.

ഒടുവില്‍ കാവ്യ മാധവന്‍ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തതോടെയാണ് ഇതിന് താത്കാലിക ഇടവേള വന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാവ്യ വിവാഹ മോചിത ആയതോടെ ദിലീപ്കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളില്‍ നിറഞ്ഞു. അധികം വൈകാതെ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു. പിന്നീടാണ് ഗോസിപ്പുകള്‍ സത്യമായിരുന്നു എന്നപോലെ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്.

താന്‍ കാരണം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ തന്നെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹമെന്നും അന്ന് പറഞ്ഞിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരാവുമ്പോള്‍ ഇവരുടെ കൂടെയായി മീനാക്ഷിയുമുണ്ടായിരുന്നു. മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നായിരുന്നു മുന്‍പ് ദിലീപ് പറഞ്ഞത്.

രണ്ടാമതൊരു വിവാഹം ചെയ്യാനായി തന്നെ നിര്‍ബന്ധിച്ചതും മകളാണ്. അവള്‍ക്ക് കൂടി അറിയാവുന്നൊരാള്‍ എന്ന നിലയിലാണ് കാവ്യ മാധവനെ കൂടെക്കൂട്ടാനായി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വളരെ കുറച്ചു പേരെ മാത്രം വിളിച്ച് വളരെ ലളിതമായാണ് ചടങ്ങ് നടത്തിയത്. കാവ്യയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവര്‍ക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്. മീനാക്ഷിയും ദിലീപിനും കാവ്യക്കും ഒപ്പമാണ് താമസം. വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ് കാവ്യ. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവര്‍.

കുറച്ച് ദിവസം മുമ്പ് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ഇരുവരും വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ബിഗ് ബോസ് സീസണ്‍ 5 വിന്നര്‍ അഖില്‍ മാരാര്‍ അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആരാധകര്‍ക്കൊപ്പം എയര്‍പോട്ടില്‍ വെച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന കാവ്യയുടെ വീഡിയോ ഫാന്‍ പേജുകളിലും വൈറലായിരുന്നു. ഇപ്പോഴിതാ കാവ്യ-ദിലീപ് ജോഡിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായിട്ടാണ് പുതിയ വീഡിയോയില്‍ കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ഫോട്ടോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. കറുത്ത സാരിയുടുത്ത് നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയും വീഡിയോയുമാണ് വൈറലാകുന്നത്.

വലിയ ജിമിക്ക് കമ്മലും കാവ്യയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പുതിയ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന്‍ സിനിമയിലെ കരമിഴിക്കുരുവിയെ കണ്ടില്ല എന്ന പാട്ടാണ് ഓര്‍മവരുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. കാവ്യ ഇപ്പോഴും ആ പഴയ പ്രണയ നായികയായി തന്നെ തിളങ്ങുകയാണല്ലോ എന്നും കമന്റ് ചെയ്തവരുണ്ട്. കുട്ടിക്കാലത്ത് ആഗ്രഹിച്ചതില്‍ നടന്ന ഒരു കാര്യം കാവ്യ-ദിലീപ് വിവാഹമായിരുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ചിലര്‍ ഡാര്‍ലിങ് ഡാര്‍ലിങ് സിനിമയുമായി ബന്ധപ്പെടുത്തി അവസാനം വില്ലന് തന്നെ നായികയെ കിട്ടിയെന്നും കമന്റ് ചെയ്യുന്നുണ്ട്.

രണ്ട് പേരും എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ചിലര്‍ കാവ്യയുടെ നീളന്‍ മുടി കാണത്തതിലുള്ള സങ്കടം കമന്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് ആരാധകര്‍ ഏറെ കണ്ട് കൊതിച്ചിരുന്നത് കാവ്യയ്ക്കുള്ളത് പോലുള്ള ഇടതൂര്‍ന്ന മുടിയാണ്. വിവാഹത്തിന് മുമ്പ് തന്നെ കാവ്യ മുടിയുടെ നീളം കുറച്ചിരുന്നു. ദിലീപ്-കാവ്യ വീഡിയോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നെഗറ്റീവ് കമന്റുകളും ധാരാളം വരാറുണ്ട്.

മഞ്ജുവിനെ വീടിന് പുറത്തിറക്കാതിരുന്ന ദിലീപ് ഇപ്പോള്‍ കാവ്യയ്‌ക്കൊപ്പം എല്ലാ ഫങ്ഷനിലും പ്രത്യക്ഷപ്പെടുന്നുവെന്നാണ് ചിലര്‍ കുറ്റപ്പെടുത്തി കമന്റ് ചെയ്തത്. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് കാവ്യയെ താരം വിവാഹം ചെയ്തത്. വിവാഹശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് താമസം. മൂത്ത മകള്‍ മീനാക്ഷി മെഡിസിന്‍ കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. ഇളയ മകള്‍ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. അടുത്തിടെയാണ് കാവ്യ സോഷ്യല്‍മീഡിയയില്‍ അക്കൗണ്ട് തുറന്നത്. ഇന്‍സ്റ്റഗ്രാമില്‍ അംഗത്വം എടുത്തത് മുതല്‍ തന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending