Malayalam
സ്വര്‍ണ്ണക്കടത്തിൽ നടി റീമ കല്ലിങ്കലിനെചോദ്യം ചെയ്യും
സ്വര്‍ണ്ണക്കടത്തിൽ നടി റീമ കല്ലിങ്കലിനെചോദ്യം ചെയ്യും
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യും എന്ന് റിപ്പോർട്ടുകൾ .പ്രമുഖ മാധ്യമമായ ജന്മഭുമിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത് .സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത് എന്നാണ് സൂചന . റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു
ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടികൂടി.
സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തിയിരുന്ന റമീസിനെ സരിത്തിന്റെ മൊഴിയനുസരിച്ചാണ് ഇന്നലെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്.
