Connect with us

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു ; നായകൻ മോഹൻലാൽ.

Malayalam Breaking News

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു ; നായകൻ മോഹൻലാൽ.

റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു ; നായകൻ മോഹൻലാൽ.

ഒാസ്​കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയിൽ മോഹൻലാൽ നായകനാവുന്നു. ശബ്ദ മിശ്രണത്തിൽ വിസ്മയം തീർത്ത റസൂൽ പൂക്കുട്ടി ഇതാദ്യമായാണ് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്.

മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാലുമൊത്ത് റസൂൽ പൂക്കുട്ടിയുടെ ഒരു ചിത്രം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇത് മലയാളത്തിലെ ആദ്യത്തെ വെബ് സിനിമയായിരിക്കും. 45 ദിവസമാണ്​ റസൂലിന്റെ വെബ്​ സിനിമക്ക്​ മോഹൻലാൽ നൽകിയിരിക്കുന്നത്​. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ ചിത്രീകരണത്തെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലുടനീളം വെബ് സിനിമകൾക്ക്​ ജനപ്രിയത ഏറിക്കൊണ്ടിരിക്കുന്ന കാലത്താണ്​ മോഹൻലാലി​​​െൻറ ചിത്രം വരുന്നത്​​.

മോഹൻലാലിന്റെ കൂടെ ഇതുവരെ ഒരു ചിത്രത്തിൽ പോലും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മോഹൻലാലിനെ വച്ച് ഒരു ചിത്രം ചെയ്യുക എന്നത് എന്ത് തന്നെയായാലും അത് സാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ് അദ്ദേഹം.

മോഹൻലാൽ നായകനാകുന്ന നീരാളി അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയൻ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. സംവിധായകൻ പ്രിയദർശനൊപ്പമുള്ള മരക്കാർ, അറബിക്കടലിന്റെ സിംഹം നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്നതാണ്. ഇതിനു പിന്നാലെ രണ്ടാമൂഴവും ആരംഭിക്കും.

More in Malayalam Breaking News

Trending

Recent

To Top