Connect with us

മത്സരം മുറുകുന്നു : മോഹൻലാൽ മാത്രമല്ല മരക്കാർ; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും……

Malayalam Breaking News

മത്സരം മുറുകുന്നു : മോഹൻലാൽ മാത്രമല്ല മരക്കാർ; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും……

മത്സരം മുറുകുന്നു : മോഹൻലാൽ മാത്രമല്ല മരക്കാർ; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും……

മലയാള സിനിമയിൽ മത്സരം മുറുകുന്നു . മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നു. മലയാള സിനിമയിൽ ഒരു സിനിമയുടെ പേരിൽ ഇത്രയധികം ചർച്ചയായിട്ടില്ല. മലയാളത്തിൽ ഇനി രണ്ട് കുഞ്ഞാലിമരക്കാർ വരുന്നു.

പ്രിയദർശൻ ഒരുക്കുന്ന മോഹൻലാലിൻറെ കുഞ്ഞാലിമരക്കാർ , സന്തോഷ് ശിവൻ ഒരുക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ . ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു.

 

അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് നിർമ്മിക്കുന്ന 25ആമത് ചിത്രമായിരിക്കും ഇത്. ആശിർവാദിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരായി കാണാനാകില്ല എന്ന് ചർച്ചകൾക്കിടയിൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉണ്ടാകുമെന്ന് ഉറപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പുതിയ പോസ്റ്ററുമായി നിർമ്മാതാവ് ഷാജി നടേശൻ എത്തിയത്.

 

തലപോയാലും മാനം കളയാത്ത മലയാളി ഉള്ളിടത്തോളം കാലം നാം പൊരുതും എന്ന തലക്കെട്ടോടു കൂടിയ പുതിയ പോസ്റ്ററാണ് ഷാജി നടേശൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചർച്ചകൾ ഇങ്ങനെ മുറുകുമ്പോഴാണ് സന്തോഷ് ശിവൻ തന്റെ അഭിപ്രായം ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്. തിരക്കുകൾക്ക് ശേഷം തങ്ങളുടെ ചിത്രവും ഒരുങ്ങുമെന്ന സൂചനയാണ് സന്തോഷ് ശിവൻ നൽകി . ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top