News
ജനങ്ങള്‍ നമ്മളെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്ന് വിചാരിക്കരുത്; ട്രോളുകള്‍ക്ക് മറുപടിയുമായി രശ്മിക മന്ദാന
ജനങ്ങള്‍ നമ്മളെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്ന് വിചാരിക്കരുത്; ട്രോളുകള്‍ക്ക് മറുപടിയുമായി രശ്മിക മന്ദാന
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് നടി. താന്‍ ഒരു സെലിബ്രിറ്റി ആയതിന്റെ ഭാഗമായാണ് ട്രോളുകളെ കാണുന്നത് എന്നാണ് രശ്മിക പറയുന്നത്. ജനങ്ങള്‍ തങ്ങളെ ഇഷ്ടപ്പെടണമെന്നില്ല, അതുകൊണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയിലേക്ക് തങ്ങള്‍ മാറുകയാണ് വേണ്ടത് എന്നാണ് രശ്മിക പറയുന്നത്.
‘കാന്താര’ സിനിമ താന്‍ കണ്ടില്ലെന്ന് പറഞ്ഞതോടെ ആയിരുന്നു രശ്മികയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. എന്നാല്‍ പിന്നീട് സിനിമ കണ്ട് അണിയറപ്രവര്‍ത്തകരെ താരം അഭിനന്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും നിരവധി ട്രോളുകള്‍ താരത്തിന് നേരെ വരാറുണ്ട്.
ഒരു സിനിമാ താരമാകുമ്പോള്‍ ജനങ്ങള്‍ നമ്മളെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്ന് വിചാരിക്കരുത്. അതുകൊണ്ട് തന്നെ അത്തരത്തിലുണ്ടാകുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും നമ്മള് മുഖം കൊടുക്കേണ്ടതില്ല. എന്നിരുന്നാലും ജനങ്ങള്‍ സംസാരിക്കുന്നത് നമ്മളെ കുറിച്ചാണ്.
കാരണം നമ്മള് പൊതുസമൂഹത്തോടാണ് സംസാരിക്കുന്നത്. പലപ്പോഴും പല കാരണത്താല്‍ ജനങ്ങള്‍ തങ്ങളെ ഇഷ്ടപ്പെടണമെന്നില്ല. അപ്പോള്‍ അവര്‍ക്കിഷ്ടപ്പെടുന്ന തരത്തിലേക്ക് മാറുകയാണ് താരങ്ങള്‍ ചെയ്യേണ്ടത് എന്നാണ് രശ്മിക പറയുന്നത്.
അതേസമയം, ‘വാരിസ്’ ആണ് രശ്മികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. വിജയ് നായകനായ ചിത്രം ജനുവരി 12ന് ആണ് തിയേറ്ററുകളില്‍ എത്തുക. ‘മിഷന് മജ്നു’, ‘ആനിമല്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ‘പുഷ്പ 2’വും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.
