Connect with us

ആ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കാന്‍ കുറച്ച് സമയം കൂടി വേണം; പിറന്നാളിന് ആരാധകരെ നിരാശയിലാഴ്ത്തി യാഷ്; വൈറലായി കുറിപ്പ്

News

ആ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കാന്‍ കുറച്ച് സമയം കൂടി വേണം; പിറന്നാളിന് ആരാധകരെ നിരാശയിലാഴ്ത്തി യാഷ്; വൈറലായി കുറിപ്പ്

ആ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കാന്‍ കുറച്ച് സമയം കൂടി വേണം; പിറന്നാളിന് ആരാധകരെ നിരാശയിലാഴ്ത്തി യാഷ്; വൈറലായി കുറിപ്പ്

നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം റോക്കി ഭായി ആണ് യാഷ്. സോ,്‌യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജന്മ ദിനത്തിന് മുമ്പ് ആരാധകര്‍ക്ക് കത്തെഴുതിയിരിക്കുകയാണ് നടന്‍. പിറന്നാളുകള്‍ താന്‍ ആഘോഷിക്കാറില്ല എന്നാല്‍ വര്‍ഷങ്ങളായി ആരാധകരാണ് തന്റെ ജന്മദിനം ആഘോഷമാക്കാറുള്ളത്. എന്നാല്‍ ഇത്തവണ പിറന്നാളിന് താന്‍ ഇവിടെ ഉണ്ടാവില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക്,

വര്‍ഷം മുഴുവനും പ്രത്യേകിച്ച് എന്റെ പിറന്നാളിന് നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും ഞാന്‍ ഹൃദയം കൊണ്ട് നന്ദി പറയുന്നു. ഒരിക്കലും പിറന്നാളുകള്‍ ആഘോഷിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല ഞാന്‍. എന്നാല്‍ വര്‍ഷങ്ങളായി നിങ്ങള്‍ ആഘോഷിക്കാന്‍ കാണിക്കുന്ന ഉത്സാഹത്തിനും പരിശ്രമത്തിനും സാക്ഷ്യം വഹിക്കാനും നിങ്ങളെ കാണാനും കഴിയുന്നതാണ് ആ ദിവസം സ്‌പെഷ്യലാക്കുന്നത്.

മികച്ചതിനായി വലിയ രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത് നിങ്ങള്‍ ഓരോരുത്തരുമാണ്. അടുത്ത തവണ നമ്മള്‍ കാണുമ്പോള്‍, ആ വാര്‍ത്തയും അതിന്റെ വിശദാംശങ്ങളും നിങ്ങളുമായി പങ്കുവയ്ക്കാം. അത് ചെയ്യാന്‍ എനിക്ക് കുറച്ചു കൂടി സമയം വേണം. എന്തായാലും ജനുവരി എട്ടിന് അതിന് സാധ്യതയില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ഈ വര്‍ഷം ഞാന്‍ നിങ്ങളോട് ഒരു സ്‌പെഷ്യല്‍ സമ്മാനം ചോദിക്കുന്നു,

നിങ്ങളുടെ ക്ഷമയും വിവേകവുമാണ് എനിക്കാവശ്യം. എന്റെ ഈ വര്‍ഷത്തെ ജന്മദിനത്തില്‍ ഞാന്‍ ഇവിടെയുണ്ടാകില്ല. നിങ്ങളെ നേരില്‍ കാണാനും കഴിയില്ല. എന്നിരുന്നാലും നിങ്ങളുടെ ഓരോരുത്തരുടേയും ആശംസകള്‍ എനിക്ക് അത്രയും വലുതാണ്. നിങ്ങളുടെ കാത്തിരിപ്പിനെ ഞാന്‍ വിലമതിക്കുന്നുവെന്ന് ഉറപ്പ് നല്‍കുന്നു. സ്‌നേഹത്തോടെ, യാഷ്.

More in News

Trending

Recent

To Top