തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നായികയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തിയ നടിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. പിന്നാലെ ചില വിമര്‍ശനങ്ങളും താരത്തിനെതിരെ വരുന്നുണ്ട്.
വധൂവരന്മാര്ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്മാരേക്കാള് പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.
അതേസമയം അസിസ്റ്റന്റ് സായിയ്ക്ക് ശമ്പളവും ജീവിതസൗകര്യങ്ങളും നല്കുന്ന വ്യക്തിയുടെ കാലില്‍ വീണാല്‍ പ്രശ്നമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. എന്തായാലു ംവാദപ്രതിവാദങ്ങള് സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്.
ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. മഞ്ഞ സാരിയില്‍ ക്യൂട്ട് ലുക്കിലാണ് താരം വിവാഹത്തിനെത്തിയത്. താരം കാറില്‍ വന്നിറങ്ങുന്നതും വിവാഹത്തില്‍ പങ്കെടുക്കുന്നുമായുള്ള വീഡിയോകള്‍ ഇതിനോടം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...