Malayalam Breaking News
സച്ചിനെ എല്ലാവര്ക്കും ഇഷ്ടമാണ് !പക്ഷെ ഈ സച്ചിനെ കുറിച്ചറിയാൻ നിങ്ങൾ കാത്തിരിക്കുക – രേഷ്മ അന്ന രാജൻ
സച്ചിനെ എല്ലാവര്ക്കും ഇഷ്ടമാണ് !പക്ഷെ ഈ സച്ചിനെ കുറിച്ചറിയാൻ നിങ്ങൾ കാത്തിരിക്കുക – രേഷ്മ അന്ന രാജൻ
By
ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സച്ചിൻ . സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിൻ. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജൻ ആണ് നായിക . ജൂലൈ 19 നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് രേഷ്മ അന്ന രാജൻ .
വളരെ രസകരമായ ഒരു ചിത്രമാണിതെന്നാണ് അന്ന പറയുന്നത്. കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . അജു വർഗീസും രമേശ് പിഷാരടിയും രഞ്ജി പണിക്കാരുമൊക്കെ ചിത്രത്തിലുണ്ട് . ഹരീഷ് ചേട്ടനുമുണ്ട് . എല്ലാവരും തിയേറ്ററിൽ പോയി ചിത്രം കാണണം – രേഷ്മ അന്ന രാജൻ പറയുന്നു .
സച്ചിനുമായുള്ള ലിച്ചിയുടെ ബന്ധമെന്താണെന്നും നടി പറയുന്നു – സച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സച്ചിനെ എല്ലാവര്ക്കും ഇഷ്ടമാണല്ലോ ..ഈ സച്ചിനെ കുറിച്ചറിയണമെങ്കിൽ നിങ്ങൾ കാത്തിരിക്കുക ..രേഷ്മ അന്ന പറയുന്നു.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന് എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന് മകന് സച്ചിന് എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.
രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്, സേതു ലക്ഷ്മി, ഹരീഷ് കണാരന്, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
reshma anna rajan about sachin movie
