Connect with us

രേണു ഒരു കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി, ലക്ഷ്മി നക്ഷത്ര നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്‌സ് ജിലേബി ആയി വിറ്റ് കാശുണ്ടാക്കുന്നു; വൈറലായി കുറിപ്പ്

Social Media

രേണു ഒരു കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി, ലക്ഷ്മി നക്ഷത്ര നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്‌സ് ജിലേബി ആയി വിറ്റ് കാശുണ്ടാക്കുന്നു; വൈറലായി കുറിപ്പ്

രേണു ഒരു കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി, ലക്ഷ്മി നക്ഷത്ര നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്‌സ് ജിലേബി ആയി വിറ്റ് കാശുണ്ടാക്കുന്നു; വൈറലായി കുറിപ്പ്

ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു റീൽ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ നിരന്തരം മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നത് നിർത്തണമെന്നും നിങ്ങളെ വിറ്റ് കാശാക്കുന്നവരെ തിരിച്ചറിയണമെന്നുെം പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ;

ആരാണ് ഈ രേണു സുധി? സുധി എന്ന കലാകാരൻ രണ്ടാമത് കല്യാണം കഴിച്ച സ്ത്രീ. അതിൽ അവർക്കു ഒരു കുഞ്ഞും ഉണ്ട്.. ആദ്യത്തെ ബന്ധത്തിൽ സുധിയ്ക്കുള്ള മകനുമായി തന്നെ രേണുവുമായി സുധി ജീവിച്ചു. വലിയ സാമ്പത്തിക ഭദ്രത ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പ്. കാരണം കുറേ നാളുകൾക്കു മുന്നേ കടം വാങ്ങിയിട്ട് കൊടുക്കാതെ പറ്റിച്ചു എന്നൊക്കെ വാർത്തകൾ വന്നു കണ്ടിരുന്നു.

സ്വന്തമായി ഒരു വീടില്ല എന്നത് ഏതൊരു സാധരണക്കാരനെയും പോലെ സുധിയുടെ ദുഃഖം ആയിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോമഡി ഷോ ആയിരുന്നു വരുമാന മാർഗം. അങ്ങനെ ഇരിക്കുമ്പോൾ ഒരു ആക്സിഡന്റിൽ സുധി മരണപ്പെട്ടു. അതുവരെ ഈ രേണു സഹതാപത്തിന്റെ നിഴലിൽ ആയിരുന്നു. കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി.

സുധിയുടെ മരണത്തോടെ കഥ ആകെ മാറി. മാധ്യമ പ്രവർത്തകർ രേണുവിന്റെ പിന്നാലെ അനങ്ങുന്നതും നടക്കുന്നതും വരെ ഒപ്പിയെടുത്തു. കൂടുതൽ ലോക പരിചയമോ പഠിപ്പോ അറിവോ ഒന്നും ഇല്ലാത്ത ആ പെൺകുട്ടി പെട്ടെന്ന് വന്ന സെലിബ്രിറ്റി സ്റ്റാറ്റസിൽ ഒന്ന് ഇളകി. തന്റെ മുന്നിൽ മൈക്കും പിടിച്ചു വരുന്നവർ അവനവനു കാശുണ്ടാക്കാൻ വരുന്നത് ആണെന്ന് മനസ്സിലാക്കാതെ വായിൽ തോന്നുന്നത് ഒക്കെ സംസാരിച്ചു.

റീൽസും പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽനിറഞ്ഞു നിൽക്കാൻ തുടങ്ങി. ട്രോളുകളും നെഗറ്റീവ് കമന്റ്‌സും വന്നു തുടങ്ങി… ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ നിന്നു അവർക്കു വരുമാനം കിട്ടുന്നുണ്ടാകാം. അതിനായി ആയിരിക്കും അവർ ഇങ്ങനെ ഓരോ പോസ്റ്റുകൾ ചെയ്യുന്നത്. അവര് നിന്നതും അനങ്ങുന്നതും ഒപ്പിയെടുക്കാൻ നടക്കുന്ന മാപ്രകളെ അല്ലേ പറയേണ്ടത്?

അവർ എങ്ങനേലും ജീവിക്കട്ടെ, നമ്മളാരും ചിലവിനു കൊടുക്കുന്നില്ല. പിന്നെ നമുക്കെന്താ? ഇഷ്ടമില്ലേൽ സ്‌കിപ്പ് ചെയ്യാം അല്ലേൽ ബ്ലോക്ക് ചെയ്യാം. ഇനി മറ്റൊന്ന് കൂടെ നമ്മുടെ വേണ്ടപ്പെട്ട, ഇതേ പ്രായത്തിലുള്ള ഒരു പെണ്ണിന് ഈ ഗതി വന്നാൽ നമ്മൾ ഒതുങ്ങി കൂടാൻ പറയുമോ അതോ കഴിഞ്ഞത് കഴിഞ്ഞു.. ഇനി ജീവിച്ചേ പറ്റൂ. കഴിഞ്ഞതൊക്കെ മറന്നു നന്നായി സന്തോഷത്തോടെ ജീവിക്കൂ എന്ന് പറയുമോ?

പിന്നെ രേണുവിനോട്, രേണു… മാപ്രകളെ കാണുമ്പോൾ സ്വയം മറന്നു സംസാരിക്കുന്നത് നിർത്തണം. ലക്ഷ്മി നക്ഷത്ര നിങ്ങളെ സഹായിക്കുന്നത് നല്ല കാര്യം, പക്ഷേ നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്‌സ് ജിലേബി ആയി പുള്ളിക്കാരി നന്നായി വിറ്റ് കാശുണ്ടാക്കുന്നുണ്ട്. അതിൽ ഒരു വിഹിതം നിങ്ങൾക്കു തരുന്നു എന്ന് പറഞ്ഞാൽ അത് ഒരു ഔധാര്യം അല്ല. മറിച്ചു ഒരു ടീം വർക്കിന്റെ വിഹിതം മാത്രമാണ്.

താങ്കൾക്ക് കല്യാണം കഴിക്കണമെങ്കിൽ ആകാം. കാരണം താങ്കളുടെ ജീവിതം ജീവിച്ചു തീർക്കാൻ താങ്കൾ മാത്രമേ ഉള്ളൂ. ഉടുത്തു ഒരുങ്ങി സുന്ദരിയായി നടക്കുക തന്നെ വേണം. ഒപ്പം ജീവിക്കാനൊരു തൊഴിൽ കൂടെ കണ്ടു പിടിക്കണം. സഹായം ചെയ്യാനിനി ആരേലും മുന്നോട്ട് വന്നാൽ അവരോടു എവിടെ എങ്കിലും രേണുവിന് പറ്റുന്ന ഒരു ജോലി തരം ആക്കി തരാൻ പറയണം. അല്ലാതെ ഈ സെന്റിമെൻഴ്സ് തരംഗം തീരുമ്പോൾ അഭിനേതാക്കൾ ഒക്കെ അരങ്ങൊഴിയും. നിങ്ങൾ പെടും എന്നുമാണ് പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

More in Social Media

Trending