Connect with us

അശ്വിനും വീട്ടുകാർക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ദിയ കൃഷ്ണ; വൈറലായി വീഡിയോ

Social Media

അശ്വിനും വീട്ടുകാർക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ദിയ കൃഷ്ണ; വൈറലായി വീഡിയോ

അശ്വിനും വീട്ടുകാർക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ദിയ കൃഷ്ണ; വൈറലായി വീഡിയോ

നടൻ കൃഷ്ണ കുമാറിന്റെ മകളെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലും പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ദിയയുടെ അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയുടെ കഴുത്തിൽ താലി ചാർത്തിയത്. ഈ വിവാഹം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ദീപാവലി ആഘോഷമാക്കുകയാണ് ദമ്പതിമാർ. തിനായി ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിന്റെ വീഡിയോയുമായിട്ടാണ് ദിയ എത്തിയത്. അശ്വിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനു മുൻപ് ഒരുങ്ങുന്നത് മുതൽ അവിടെയെത്തി ഭക്ഷണം കഴിച്ച് തിരികെ മടങ്ങി പോരുന്നത് വരെയുള്ള കാര്യങ്ങൾ ദിയയുടെ പുതിയ വ്‌ലോഗിലുണ്ട്.

മാത്രമല്ല കുടുംബമൊന്നിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുമെല്ലാം വീഡിയോയിൽ താരം കാണിക്കുന്നുണ്ട്. ദീപാവലി ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ആഘോഷിച്ചപ്പോൾ ദിയയുടെ വീട്ടുകാർ എവിടെപ്പോയി എന്ന ചോദ്യമായിരിക്കും കൂടുതൽ വരിക. എന്നാൽ തന്റെ വീട്ടിൽ അങ്ങനെ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ ഒന്നും ഉണ്ടാവാറില്ലെന്നാണ് ദിയ പറയുന്നത്.

എന്റെ വീട്ടുകാരെ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് ആരും വിഷമിക്കേണ്ട. അച്ഛൻ വരില്ല. എന്റെ വീട്ടിൽ എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അവസാനമായി പടക്കം പൊട്ടിച്ചത്. അവിടെ ഫോട്ടോയ്ക്ക് വേണ്ടി കമ്പിത്തിരി മാത്രമേ കത്തിക്കാറുള്ളൂ. നാളെ ചിലപ്പോൾ അവിടെ അതു മാത്രമേ ഉണ്ടാവുകയുള്ളൂ. അതാണ് വീട്ടിൽ നിന്നും ആരും ഇങ്ങോട്ട് വരാത്തതിന് കാരണം. അശ്വിന്റെ അച്ഛനും അമ്മയും പടക്കം പൊട്ടിക്കാനും മറ്റും കുറച്ചു ലേറ്റ് ആയിട്ടേ വരികയുള്ളു. അവർ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണെന്നും’ ദിയ പറയുന്നു.

ഇതിനിടെ അശ്വിന്റെ അമ്മയുടെ ബിസിനസിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു. ‘അമ്മയുടെ ബിസിനസിനെ പറ്റി വ്‌ലോഗിൽ പറഞ്ഞതിന് ശേഷം വലിയ ഓർഡറുകളാണ് വന്നത്. 200ൽ അധികം ഓർഡറുകൾ വന്നതായി അശ്വിൻ പറയുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞതോടെ ഗൂഗിൾ പേ ബ്ലോക്ക് ആവുകയും ചെയ്തുവെന്നും താരം പറയുന്നു.

വർഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും അശ്വിനും. ഇടയ്ക്ക് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശേഷം പ്രൊപ്പോസ് ചെയ്യുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. മകളുടെ സന്തോഷത്തിനൊപ്പം നിന്ന നടൻ കൃഷ്ണ കുമാറും കുടുംബവും ദിയയുടെ ഇഷ്ടത്തിന് വിവാഹം നടത്താൻ തീരുമാനിച്ചു. അങ്ങനെ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം.

വിവാഹിതരായതിന് ശേഷം സ്വന്തമായി ഒരു ഫ്‌ളാറ്റിലേക്ക് മാറി താമസിക്കുകയാണ് താരങ്ങൾ ചെയ്തത്. രണ്ട് വീട്ടുകാരുമായി നല്ല സ്‌നേഹത്തിലാണെങ്കിലും വിവാഹം കഴിഞ്ഞതോടെ കപ്പിൾസായി ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ദിയ ഒരു വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞിരുന്നു.

അതേസമയം താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു കാര്യം ആദ്യമായി ആരാധകർക്ക് മുമ്പിൽ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരുന്നത്. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Malayalam<