Malayalam Breaking News
അമ്മയിൽ നിന്ന് രാജി വച്ചതോടെ ഉണ്ടായിരുന്ന അവസരങ്ങൾ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു – വെളിപ്പെടുത്തലുമായി രമ്യ നമ്പീശൻ
അമ്മയിൽ നിന്ന് രാജി വച്ചതോടെ ഉണ്ടായിരുന്ന അവസരങ്ങൾ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു – വെളിപ്പെടുത്തലുമായി രമ്യ നമ്പീശൻ
By
അമ്മയിൽ നിന്ന് രാജി വച്ചതോടെ ഉണ്ടായിരുന്ന അവസരങ്ങൾ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു – വെളിപ്പെടുത്തലുമായി രമ്യ നമ്പീശൻ
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാരാണ് രാജി വച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശൻ രാജി വച്ചതിനു ശേഷം നേരിടുന്ന പ്രശനങ്ങൾ പങ്കു വയ്ക്കുന്നു.
താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി രമ്യ നമ്പീശന്. കൊച്ചിയില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ. രാജി വച്ച നടിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
‘നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് എ.എം.എം.എയില്‍ നിന്ന് രാജി വെച്ചത്. എന്ത് പറഞ്ഞാലും പുരുഷന്മാര്ക്ക് എതിരെയാണ് എന്ന് കരുതരുത്, ഞങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് ഞങ്ങള്‍ ചേര്‍ന്ന് പറയുകയാണ്. താരസംഘടനയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ചില അരക്ഷിതാവസ്ഥയൊക്കെ വന്നു തുടങ്ങി. ജോലി ഇല്ലാതെയാവുക അടിച്ചമര്‍ത്താന്‍ നോക്കുക , അവള് പ്രശ്നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുക, ഇതൊക്കെ നടക്കുമ്പോഴും ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്കൊരു പ്രശ്നമുണ്ട് അത് പരിഹരിച്ചെടുക്കണമെന്നാണ്’, രമ്യ പറഞ്ഞു. ഡബ്ള്യു.സി.സി പുരുഷന്മാര്ക്ക് എതിരെയുള്ള സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കി .
remya nambeeshan against amma association
