Malayalam
കളി തുടങ്ങി മക്കളെ നമ്മടെ രജിത് സർ, ഫുക്രുവിന്റെ ചൊറിച്ചിൽ തീർത്തു.. ഒറ്റ വോട്ടിൽ നോമിനേഷനിൽ..
കളി തുടങ്ങി മക്കളെ നമ്മടെ രജിത് സർ, ഫുക്രുവിന്റെ ചൊറിച്ചിൽ തീർത്തു.. ഒറ്റ വോട്ടിൽ നോമിനേഷനിൽ..
ബിഗ്‌ബോസ്സ് സീസൺ 2 ന് വലിയ വിമർശനങ്ങളാണ് നേരിടുന്നത്.ഇത്തവണത്തെ മത്സരാർത്ഥികൾ ഒട്ടും പോര എന്നുള്ള അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.ഒട്ടും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ഇപ്പോൾ ബിഗ്‌ബോസ്സിൽ നടക്കുന്നത്.പതിനാറ് മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഷോ ആദ്യ ദിവസങ്ങളില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. എന്നാല്‍ മത്സരാര്‍ഥികള്‍ക്കെല്ലാം കണ്ണിന് അസുഖം വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.തുടർന്ന് സുജോ, അലക്‌സാന്‍ഡ്ര, രഘു, രേഷ്മ, എന്നിവരാണ് ഒന്നിച്ച് പുറത്തുപോയി.ശേഷം ദയ അശ്വതി, എലീന എന്നിവരെയും ചികിത്സയ്ക്ക് വേണ്ടി പുറത്ത് എത്തിച്ചിരുന്നു. ഇവര്‍ ഇനിയും തിരിച്ച് വന്നിട്ടില്ല. ഇതിനിടെ പ്രദീപ് എലിമിനേഷനിലൂടെ പുറത്ത് പോവുകയും ചെയ്തു. ഇപ്പോൾ ദേ വീണ്ടും മറ്റൊരു എലിമിനേഷൻ കുടി നടക്കാൻ പോകുകയാണ്.
ബിഗ്‌ബോസിൽ ഇനി അവശേഷിക്കുന്നത് വെറും എട്ട് മത്സരാർത്ഥികളാണ്. പുതിയ ആഴ്ച തുടങ്ങിയതോടെ പുതിയൊരു നോമിനേഷന്‍ പ്രക്രിയ എല്ലാവരും നേരിട്ടു. എട്ട് പേര് മാത്രമുള്ളതിനാല്‍ പലരും പരസ്പരം പേരുകളാണ് പറഞ്ഞത്. എന്നാല്‍ എല്ലാവരും രജിത് കുമാറിന്റെ പേര് പറഞ്ഞു എന്നുള്ളതാണ് സവിശേഷത. ഇതോടെ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി രജിത് കുമാറാണ് നോമിനേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്.
എന്നാല്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടാത്തവരും ഇത്തവണ വന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ഫുക്രുവും പാഷണം ഷാജിയുമായിരുന്നു ബിഗ് ബോസില്‍ വന്ന് ഇത്രയും കാലം നിന്നിട്ടും നോമിനേഷനില്‍ എത്താതിരുന്ന മത്സരാര്‍ഥികള്‍. ഡോ. രജിത് കുമാറിന്റെ ഒറ്റ വോട്ട് കാരണമായിരുന്നു ഫുക്രുവിന് പണി കിട്ടിയത്. കഴിഞ്ഞ ആഴ്ച ഇത് മുന്‍കൂട്ടി കണ്ട് രജിത് പദ്ധതി ഇട്ടിരുന്നു. ഈ ആഴ്ച എങ്ങനെ എങ്കിലും അവരെ കൂടി നോമിനേഷന്‍ ചെയ്യണമെന്ന് പവനുമായി കൂടി ചേര്‍ന്ന് പ്ലാന്‍ ഇട്ടിരുന്നു.
ഇവർ ഇവരുടെ പ്ലാൻ പ്രകാരം പുതിയ ഒരു ഗ്രൂപ്പ് തുടങ്ങുന്നതിനിടെയാണ് പാവന പുറത്തു പോയത്.
കടുത്ത നടുവേദന കാരണം മത്സരം തുടരാന്‍ പറ്റുന്നില്ലെന്ന് കാണിച്ച് പവന്‍ സ്വമേതയ പുറത്ത് പോവുകയായിരുന്നു. ഇതോടെ രജിത്തിന്റെ പ്ലാനുകളെല്ലാം പൊളിഞ്ഞു എന്ന് തന്നെ പ്രേക്ഷകർ കരുതി. എന്നിരുന്നാലും ഫക്രുവിനെതിരെയുള്ള ആ നീക്കം എന്തായാലും ഫലം കണ്ടിരിക്കുകയാണ്. നിലവില്‍ എട്ട് പേരുള്ളതില്‍ പാഷണം ഷാജിയും സൂരജുമാണ് ഈ ആഴ്ച നോമിനേഷനില്‍ ഇടം നേടാത്തവര്‍.എന്നാൽ ഇത്ര നാലും രജിത്തിനെ പോലെ തന്നെ ഒരുപാട് ആരാധകർ ഉണ്ടായിരുന്ന ഫുക്രു ഇത്തവണ നോമിനേഷനിൽ ഇടം നേടി എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.
rejith and fukru in bigboss season 2
