Connect with us

പേര് വിളിച്ചു..ഷൂട്ടിന് വരില്ലന്ന് പറഞ്ഞു.. പിന്നെ ആ നടിയോട് മിണ്ടിയിട്ടില്ലന്ന് ലാൽജോസ്!

Malayalam

പേര് വിളിച്ചു..ഷൂട്ടിന് വരില്ലന്ന് പറഞ്ഞു.. പിന്നെ ആ നടിയോട് മിണ്ടിയിട്ടില്ലന്ന് ലാൽജോസ്!

പേര് വിളിച്ചു..ഷൂട്ടിന് വരില്ലന്ന് പറഞ്ഞു.. പിന്നെ ആ നടിയോട് മിണ്ടിയിട്ടില്ലന്ന് ലാൽജോസ്!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്.ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾ വെച്ചും അദ്ദേഹം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.ഇപ്പോതാ താന്‍ സഹസംവിധായകനായി ജോലി ചെയ്തപ്പോള്‍ സിനിമാരംഗത്ത് നിന്ന് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് അദ്ദേഹം തുറന്നു പറയുന്നത്. അതിനു ശേഷം താന്‍ ആ നടിയോട് സംസാരിച്ചിട്ടുമില്ല എന്നും ലാല്‍ ജോസ് പറയുന്നു.

ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്തു 1991 ഇല്‍ റിലീസ് ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അതില്‍ ജയറാമിന്റെ നായികാ വേഷം ചെയ്തത് സുനിതയാണ്. അതില്‍ സഹസംവിധായകന്‍ ആയിരുന്ന ലാല്‍ ജോസ് ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോള്‍ ആണ് അവരുടെ പേര് ലാല്‍ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്.

മാഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാല്‍ ലാല്‍ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തില്‍ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താന്‍ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.

about lal jose

More in Malayalam

Trending

Recent

To Top