Malayalam
ഒന്നാം വിവാഹ വാർഷിക ദിനത്തിൽ പുതിയ ഒരു അതിഥി കൂടി; സന്തോഷം പങ്കിട്ട് റബേക്ക സന്തോഷ്
ഒന്നാം വിവാഹ വാർഷിക ദിനത്തിൽ പുതിയ ഒരു അതിഥി കൂടി; സന്തോഷം പങ്കിട്ട് റബേക്ക സന്തോഷ്
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാനിൽ ജീവയുടെ കാവ്യയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാവുകയിരുന്നു റെബേക്ക സന്തോഷ് . സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ കളിവീട്’ എന്ന സീരിയലിലാണ് റെബേക്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.
നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ശ്രീജിത്ത് വിജയിനെയാണ്
റെബേക്ക വിവാഹം കഴിച്ചത്. ഇന്നലെയായിരുന്നു ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികം. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കിടുകയാണ് നടി
വിവാഹ വാര്‍ഷികത്തില്‍ പുതിയ കാര്‍ വാങ്ങിയതിനെ കുറിച്ചാണ് റെബേക സന്തോഷിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് പുതിയ അതിഥി കുടുംബത്തിലേക്ക് എത്തി എന്ന സന്തോഷവും റെബേക്ക പങ്കുവച്ചത്
2021 ലെ ഒരു പ്രണയ ദിനത്തിലാണ് (ഏപ്രില്‍ 14) റെബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നവംബര്‍ 1 ന് വിവാഹിതരാകുകയും ചെയ്തു.
സീരിയലിന് പുറമെ വെബ് സീരീസുകളിലും റെബേക്ക അഭിനയിക്കുന്നുണ്ട്. റെബേക്ക, ഗോപിക, ശ്രുതി സത്യന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘ഗേള്‍സ്’ എന്ന സീരീസ് പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. അസിസ്റ്റന്റ് ഡയരക്ടറാടി വന്ന ശ്രീജിത്ത് ഇപ്പോള്‍ സ്വതന്ത്ര സംവിധായകനായി പ്രവൃത്തിയ്ക്കുന്നു.
