Connect with us

ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും; വിവാഹദിവസം എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു, പക്ഷെ തള്ളിയിട്ടത് അവരെ…; റെബേക്ക സന്തോഷ്!

serial news

ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും; വിവാഹദിവസം എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു, പക്ഷെ തള്ളിയിട്ടത് അവരെ…; റെബേക്ക സന്തോഷ്!

ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും; വിവാഹദിവസം എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു, പക്ഷെ തള്ളിയിട്ടത് അവരെ…; റെബേക്ക സന്തോഷ്!

കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. കാവ്യാ എന്ന കഥാപാത്രത്തിലൂടെ റബേക്ക മലയാളികളുടെ ഇഷ്ടം നേടിയെടുത്തു. ശേഷം മറ്റൊരു കഥാപാത്രത്തിലൂടെ ഇപ്പോൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ട നായികയായിരിക്കുകയാണ്.

ഇപ്പോൾ കളിവീട് എന്ന സൂര്യ ടി വി സീരിയൽ നായികാ പൂജയാണ് റബേക്ക. പൂജയുടെയും അർജ്ജുന്റെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥ. നടിയെന്നതിലുപരി മോഡൽ കൂടിയാണ് റെബേക്ക സന്തോഷ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താരം വിവാഹിതയായത്.

സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ കഴുത്തിൽ താലി ചാർത്തിയത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു. വിവാഹത്തിന്റേയും അതിന്റെ മുന്നൊരുക്കങ്ങളുടേയും വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്നു റെബേക്കയും ശ്രീജിത്തും. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ.

എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്. ഇപ്പോഴിതാ കളിവീട് വിശേഷങ്ങളുമായി രംഗത്തുവരുകയാണ് റബേക്ക. സൺ ടിവിയിലെ സൂപ്പർഹിറ്റ് പരമ്പരയായ റോജയുടെ മലയാളം റീമേക്കാണ് മലയാളത്തിലെ കളിവീട്. തമിഴിൽ വലിയ ജനപ്രീതിയുള്ള പരമ്പരയ്ക്ക് മലയാളത്തിലും ആരാധകരേറെയാണ്.

നീലക്കുയിൽ, ജീവിതനൗക എന്നീ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിതിൻ ജേക്ക് ജോസഫാണ് പരമ്പരയിൽ നായകനായെത്തുന്നത്. ഇവർക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്.

ലീഡിംഗ് അഡ്വക്കേറ്റായ അർജുന്റെ ജീവിതത്തിലേക്ക് അവിചാരിതമായി പൂജ എത്തുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് പരമ്പരയിൽ പറയുന്നത്. കള്ളക്കേസിൽ കുരുക്കിയ വളർത്തച്ഛനെ രക്ഷിക്കാൻ വേണ്ടിയാണ് പൂജ അർജുനെ വിവാഹം കഴിക്കുന്നത്.

വീട്ടുകാർ കണ്ടെത്തിയ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അർജുൻ ഈ വിവാഹത്തിന് തയ്യാറാകുന്നത്. ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ ഒരു പോയിന്റിലെത്തിയപ്പോൾ പരസ്പരം അടുക്കുകയായിരുന്നു.

ചെറുപ്പത്തിലെ കാണാതായ അമ്മായിയുടെ മകൾ അനുവാണെന്ന് അറിയാതെയാണ് അർജുൻ പൂജയെ വിവാഹം കഴിക്കുന്നത്. നടി കൃഷ്ണപ്രഭയും പരമ്പരയിൽ നെഗറ്റീവ് വേഷത്തിലെത്തുന്നുണ്ട്. വളരെ വേ​ഗത്തിലാണ് കളിവീട് പരമ്പര ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോൾ പരമ്പരയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായകൻ നിതിനും റെബേക്കയും. ‘കാവ്യയിൽ നിന്നും പുറത്ത് വന്ന് പൂജ ചെയ്യാൻ വളരെ കുറച്ച് സമയമെ ഉണ്ടായിരുന്നുള്ളു.

എന്റെ സ്വഭാവവുമായി പൂജയുടെ സ്വഭാവത്തിന് ചില സാമ്യതകളുണ്ട്. തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഇപ്പോൾ ഓക്കെയാണ്. അമ്പത് എപ്പിസോഡ് കഴി‍ഞ്ഞപ്പോഴേക്കും നൂറിന് മുകളിൽ ഫാൻ പേജ് കളിവീടിന് ഉണ്ടായി.

ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും. നിങ്ങൾ തമ്മിൽ തീർത്തോളാൻ എന്നുള്ള മനോഭാവമാണ് സീരിയൽ ക്രൂവിന്. റെബേക്കയുടെ കല്യാണ സമയത്ത് മാതാപിതാക്കൾ പറ നിറച്ചപ്പോൾ കുത്ത് പാട്ടാണ് പ്ലെ ചെയ്തത്. സ്റ്റേജ്മൊത്തം മീഡിയക്കാരായിരുന്നു. വിദേശത്ത് നിന്ന് കല്യാണം കാണാൻ വന്നവർക്ക് മീഡിയക്കാരെ മറഞ്ഞിട്ട് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.’

‘സലീം കുമാർ ചേട്ടനാണ് താലിയെടുത്തുകൊടുക്കാൻ വന്നത്. ആദ്യം സ്വിമ്മിങ് പൂളിൽ തള്ളിയിടാൻ എല്ലാവരും തീരുമാനിച്ചത് റെബേക്കയെയായിരുന്നു.’

‘ഒറ്റ സാരിയെ ഉള്ളു അതുകൊണ്ട് ചെറുക്കന്റെ വീട്ടിൽ കയറണമായിരുന്നു അതുകൊണ്ടാണ് പ്രതീക്ഷയെയൊക്കെ തള്ളിയിട്ടത്. അതൊരു രസമായിരുന്നു. ആദ്യം ഹരിതയെയാണ് തള്ളിയിട്ടത് എന്നും റബേക്കയും നിതിനും പറഞ്ഞു.

about rabecca

Continue Reading
You may also like...

More in serial news

Trending