Connect with us

ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ അന്തരിച്ചു

News

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂര്‍ സ്വദേശി രതീഷിന്റെ മരണം.

ഐപിടി കോളേജിനു സമീപമാണ് അപകടം ഉണ്ടായത്. രതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

20 വര്‍ഷമായി നാടന്‍പാട്ടു രംഗത്ത് സജീവമായ രതീഷിന് കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഫോക്ലോര്‍ പുരസ്‌കാരം, വേദവ്യാസ പുരസ്‌കാരം, കലാഭവന്‍മണി ഓടപ്പഴം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇടയ്ക്ക, ചെണ്ട എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. പുതു തലമുറയ്ക്ക് നാടന്‍കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.

More in News

Trending

Recent

To Top