Connect with us

കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന

Actress

കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന

കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി രശ്മിക മന്ദാന. 2018 ല്‍ പുറത്തിറങ്ങിയ ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്. 2022 ല്‍ പുറത്തിറങ്ങിയ ഗുഡ് ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ ബിഹാരി വാജ്‌പേയി സെവ്രി നാവ ഷെവ അടല്‍ സേതുവിനേക്കുറിച്ച് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണിതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.

എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനിതില്‍ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നില്‍ക്കുന്നില്ല, നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികള്‍, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്.

ഇതിപ്പോള്‍ നമ്മുടെ സമയമാണെന്ന് ഞാന്‍ കരുതുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ 20 കി.മീ പൂര്‍ത്തിയാക്കി. അത് വളരെ അതിശയകരമായ കാര്യമാണ്.സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് പറയാന്‍ വാക്കുകളില്ല. ഏറ്റവും സ്മാര്‍ട്ടായ രാജ്യമാണ് ഇന്ത്യയെന്ന് ഞാന്‍ പറയാനാഗ്രഹിക്കുന്നു. യങ് ഇന്ത്യ വളരെ വേഗത്തില്‍ വളരുകയാണ്. യുവതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ എന്ത് പറഞ്ഞാലും അവരെ സ്വാധീനിക്കാനാകില്ല.

എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണുന്നുണ്ട് മാത്രമല്ല വളരെ ഉത്തരവാദിത്തോടെയാണ് ആളുകള്‍ പെരുമാറുന്നതും. രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നും രശ്മിക വ്യക്തിമാക്കി. 2024 ജനുവരി 12 നാണ് ഈ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ 2: ദ് റൂള്‍ ആണ് രശ്മികയുടേതായി ഇനി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. രണ്‍ബീറിനൊപ്പമെത്തിയ അനിമല്‍ ആണ് രശ്മികയുടേതായി ബോളിവുഡില്‍ ഒടുവിലെത്തിയ ചിത്രം.

More in Actress

Trending

Recent

To Top