serial
അഭിനയിച്ചതിൽ വെച്ച് വ്യത്യസ്ത കഥാപാത്രവുമായി ‘അനുരാഗ’ത്തിലൂടെ ലക്ഷ്മി സോമൻ എത്തുന്നു!
അഭിനയിച്ചതിൽ വെച്ച് വ്യത്യസ്ത കഥാപാത്രവുമായി ‘അനുരാഗ’ത്തിലൂടെ ലക്ഷ്മി സോമൻ എത്തുന്നു!
മിനിസ്ക്രീനിലൂടെയാണ് മലയാളത്തിലെ പ്രിയ താരം രശ്മി സോമന് തിരിയിച്ചുവരവിന് ഒരുങ്ങുകയാണ്. വിവാഹത്തിന് ശേഷം സീരിയലിൽ നിന്ന് ഇടവേള എടുത്തിരുന്നു. നാല് വർഷത്തിന് ശേഷം മിനിസ്ക്രീനിലൂടെ വീണ്ടും തിരിച്ചുവരുകയാണെന്ന് സോഷ്യൽ മീഡിയ വഴിയാണ് ആരാധകരെ അറിയിച്ചത്.
‘നാലു വര്‍ഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാന്‍ നിങ്ങളെ കാണാന്‍ വരികയാണ്. മുന്‍പ് നിങ്ങള്‍ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക്, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം. എന്റെ കഥാപാത്രവും ഞാന്‍ ഇന്നെവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. രശ്മി സോമന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു’.
അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് എന്നിങ്ങനെ വിവധ സീരിയലുകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ മാത്രമല്ല സിനിമകളിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ് രശ്മി സോമന്. ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട് എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അനുരാഗം എന്ന പരമ്ബരയിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത് ദേവി ചന്ദന, നിമിഷിക, വിജയകുമാരി , റൊണ്‍സണ്‍ വിന്‍സെന്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പരമ്ബര ഡിസംബര്‍ 23 മുതല്‍ ആരംഭിക്കും.
rashmi soman
